വന്ദേ ഭാരത് എക്സ്പ്രസിനു നേരെ കല്ലേറ്


വന്ദേ ഭാരത് എക്സ്പ്രസിനു നേരെ കല്ലേറ്. തിരൂർ സ്റ്റേഷന് സമീപം വൈകിട്ട് 5.20 ഓടെയാണ് സംഭവം. കല്ലേറിൽ ട്രെയിന്റെ ചില്ലിന് വിള്ളലുണ്ടായി. ആക്രമണത്തെ തുടർന്ന് ട്രെയിൻ 25 മിനിറ്റ് വൈകി.

C- 4 കോച്ചിന്റെ 62, 63 സിറ്റിന്റെ വിൻഡോയ്ക്ക് നേരെയാണ് കല്ലേറ് ഉണ്ടായത്. അക്രമിയെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി മലപ്പുറം എസ് പി പറഞ്ഞു. പ്രദേശത്ത് പൊലീസ് തെരച്ചിൽ നടത്തുകയാണ്. തിരൂർ – തിരുനാവായ സ്റ്റേഷനിടയിലാണ് സംഭവമുണ്ടായത്. റെയിൽവേ പൊലീസ് കേസെടുക്കും.


Read Previous

‘ദി കേരള സ്റ്റോറി’യ്ക്ക് പ്രദർശനാനുമതി; നൽകിയത് എ സർട്ടിഫിക്കറ്റ്; 10 രംഗങ്ങൾ ഒഴിവാക്കണം; മെയ്‌ 5ന് തീയറ്ററുകളില്‍

Read Next

സൗദിയിൽ വാഹനാപകടം; ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »