ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
രണ്ട് സ്‌കൂൾ വിദ്യാർഥികൾക്ക് ദുബായ് കിരീടാവകാശിയുടെ അഭിനന്ദനം. സ്കൂളിൽ ഇഷി ബിലാദി എന്ന് തുടങ്ങുന്ന യുഎഇയുടെ ദേശീയ ഗാനം ആലപിക്കാൻ തുടങ്ങി യപ്പോൾ അവിടേക്ക് നടന്നുവരികയായിരുന്നു സ്‌കൂൾ വിദ്യാർത്ഥികളായ രണ്ടുപേർ ആദരസൂചകമായി നിശ്ചലമായി നിന്നു.

ആറുവയസ്സുള്ള മൻസൂർ അൽ ജോഖറും അഞ്ച് വയസ്സുള്ള അബ്ദുല്ല മിറാനും കവാട ത്തിലേക്ക് ഓടുന്നതിനുപകരം ബഹുമാന സൂചകമായി വെയിലത്ത് നിശ്ചലമായി നിന്നത്. വിഡിയോ സമൂഹ മാധ്യമത്തിൽ വൈറലായിരുന്നു.
ഇത് ശ്രദ്ധയിൽപെട്ട ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വിദ്യാർഥികളെ നേരിട്ടെത്തി ആദരിച്ചു. സ്കൂൾ ബാഗുകളും മറ്റുമായി വിദ്യാർഥികൾ സ്കൂളിന് മുന്നിൽ നിൽക്കുന്ന വിഡിയോ ആളുകളുടെ ഹൃദയം കീഴടക്കിയിരിക്കുക യാണ്. ഷെയ്ഖ് ഹംദാൻ രണ്ട് ആൺകുട്ടികളുമായും കുശലം പറയുകയും അവരെ പ്രശംസിക്കുകയുമായിരുന്നു.
