ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ജമ്മു കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സൈനികന്റെ അമ്മയ്ക്കരികെ നിന്ന് ഫോട്ടോ എടുത്ത ഉത്തർപ്രദേശ് മന്ത്രി യോഗേന്ദ്ര ഉപാധ്യായയെ വിമർശിച്ച് പ്രതിപക്ഷം. ഇത്തരമൊരു പൊതുപ്രദർശനത്തിൽ നിന്ന് വിട്ടുനിൽക്കണ മെന്ന അമ്മയുടെ അഭ്യർത്ഥന അവഗണിച്ച് ബിജെപി നേതാക്കൾ ഫോട്ടോ എടുക്കുന്ന തിൽ തുടരുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പ്രതിപക്ഷ നേതാക്കൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. വീഡി യോയിൽ, ക്യാപ്റ്റൻ ശുഭം ഗുപ്തയുടെ അമ്മ ഈ പ്രദർശനം നിർത്തൂ… എന്ന് പറയുന്നത് കേൾക്കാം. എന്നാൽ മന്ത്രി ഉപാധ്യായ അവർക്ക് ഒരു ചെക്ക് കൈമാറാൻ ശ്രമിക്കുന്നു. അവർ ആവശ്യപ്പെട്ടിട്ടും നിർത്താതെ മന്ത്രി ഉൾപ്പെടെയുള്ളവർ ഫോട്ടോയെടുക്കൽ തുടരുന്നു. ഇതിനെയാണ് വിമർശനവുമായി കോൺഗ്രസ് നേതാക്കൾ രംഗത്ത് വന്നത്.
ശിവസേന (യുബിടി) എംപി പ്രിയങ്ക ചതുർവേദി ഇതിനെ ഹൃദയശൂന്യമായ നടപടി യെന്ന് വിശേഷിപ്പിച്ചു. പ്രദർശനം നിർത്തൂ… ആശ്വസിക്കാൻ കഴിയാതെ അമ്മ അപേക്ഷിക്കുന്നു, എന്നിട്ടും മന്ത്രി തന്റെ ഫോട്ടോ എടുക്കൽ തുടരുന്നു, ഇത് എന്ത് നാണക്കേടാണ്? ഞങ്ങൾ അനുവദിക്കില്ല. രക്തസാക്ഷിയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുമ്പോൾ ക്യാമറകൾ ഒഴിവാക്കൂ”.
ആം ആദ്മി പാർട്ടി (എഎപി) എംപി രാഘവ് ചദ്ദയും വിഷയത്തിൽ പ്രതികരിച്ചു. “രജൗരി സെക്ടറിലെ ഏറ്റുമുട്ടലിനിടെ ക്യാപ്റ്റൻ ശുഭം ഗുപ്ത വീരമൃതു വരിച്ചു. അദ്ദേഹത്തിന്റെ അമ്മ സങ്കടപ്പെടുകയും മകന്റെ മൃതദേഹം കാണാനായി കാത്തിരിക്കുകയും ചെയ്യുന്നു. അവരുടെ ദുഃഖത്തിനിടയിൽ, യുപി സർക്കാരിന്റെ ബിജെപി മന്ത്രി യോഗേന്ദ്ര ഉപാധ്യായ നാണമില്ലാതെ തന്റെ പബ്ലിസിറ്റിയ്ക്ക് വേണ്ടി ഫോട്ടോ എടുക്കുന്നു. വിട്ടുനിൽക്കാൻ അമ്മയുടെ അഭ്യർത്ഥന ഉണ്ടായിരുന്നിട്ടും. അദ്ദേഹം അത് തുടരുന്നു.”- അദ്ദേഹം X-ൽ എഴുതി.
ഉത്തർപ്രദേശിലെ ആഗ്രയിൽ നിന്നുള്ള സൈനികനാണ് ക്യാപ്റ്റൻ ശുഭം ഗുപ്ത. ജമ്മു കശ്മീരിലെ രാജൗരിയിൽ ബുധൻ, വ്യാഴം ദിവസങ്ങളിലായി നടന്ന ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട അഞ്ച് സൈനികരിൽ ഒരാളാണ് അദ്ദേഹം.
ഒരു സർക്കാർ അഭിഭാഷകന്റെ മകനായ ക്യാപ്റ്റൻ ഗുപ്ത 2015-ലാണ് ആർമിയിൽ ചേരുന്നത്. ആർമിയുടെ എലൈറ്റ് പാരച്യൂട്ട് റെജിമെന്റിന്റെ ഒമ്പതാം ബറ്റാലി യനിലായിരുന്നു അദ്ദേഹത്തിന്റെ പ്രവേശനം. ക്യാപ്റ്റൻ എംവി പ്രഞ്ജാൽ, ഹവിൽദാർ അബ്ദുൾ മജീദ്, ലാൻസ് നായിക് സഞ്ജയ് ബിഷ്ത്, പാരാട്രൂപ്പർ സച്ചിൻ ലോർ എന്നി വരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മറ്റ് സൈനിക ഉദ്യോഗസ്ഥർ. ഒരു ഉന്നത കമാൻഡർ ഉൾപ്പെടെ രണ്ട് ലഷ്‌കർ ഇ തൊയ്ബ ഭീകരരെയും സുരക്ഷാ ഉദ്യോഗസ്ഥർ വധിചിരുന്നു.
