കണ്ണൂരിലെ അധോലോക അഴിഞ്ഞാട്ടത്തിന്‍റെ കഥകള്‍ ചെങ്കൊടിക്ക് അപമാനം’: ബിനോയ് വിശ്വം


തിരുവനന്തപുരം: സിപിഎം കണ്ണൂര്‍ ജില്ല കമ്മിറ്റി അംഗമായിരുന്ന മനു തോമസ് നടത്തിയ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ രൂക്ഷ വിമര്‍ശനവുമായി സിപിഐ. കണ്ണൂരില്‍ നിന്നും കേള്‍ക്കുന്ന വാര്‍ത്തകള്‍ ഇടതുപക്ഷ പ്രസ്ഥാനത്തിന്‍റെ ബന്ധുക്കളെയാകെ വേദനിപ്പിക്കുന്നതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. കയ്യൂരിന്‍റെയും കരിവള്ളൂരിന്‍റെയും തില്ലങ്കരിയു ടെയും പാരമ്പര്യമുള്ള മണ്ണില്‍ നിന്നും സ്വര്‍ണം വെട്ടിക്കലിന്‍റെയും അധോലോക അഴിഞ്ഞാട്ടത്തിന്‍റെയും കഥകള്‍ പുറത്തുവരുന്നത് ചെങ്കൊടിക്ക് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.

‘സമൂഹമാധ്യമങ്ങളിൽ ഇടതുപക്ഷത്തിന്‍റെ രക്ഷകവേഷം കെട്ടുന്നവർ അധോലോ കത്തിന്‍റെ കാര്യസ്ഥരാണെന്ന അറിവ് ഇടതുപക്ഷത്തിന്‍റെ ബന്ധുക്കൾക്ക് പൊറുക്കാവു ന്നതല്ല. പ്രസ്ഥാനത്തിനേറ്റ തിരിച്ചടികളിൽ ഇത്തരക്കാരുടെ പങ്കും ചെറുതല്ല. ഇടതു പക്ഷം അതിന്‍റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ മറന്നുവോയെന്ന് ചിന്തിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നത് ഈ കൂട്ടരാണ്.

അവരിൽനിന്ന് ബോധപൂർവം അകൽച്ച പാലിച്ചുകൊണ്ടേ ഇടതുപക്ഷത്തിന് ജനവിശ്വാസം വീണ്ടെടുത്ത് മുന്നേറാനാകൂ. പ്രസ്ഥാനത്തിൽ വിശ്വാസം അർപ്പിച്ച ലക്ഷോപലക്ഷം ജനങ്ങളോട് നീതികാണിക്കാൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കടമയുണ്ട്. അവരുടെ കൂറും വിശ്വാസവുമാണ് കമ്മ്യൂണിസ്റ്റുകാർക്ക് വലുത്.

ചീത്തപ്പണത്തിന്‍റെ ആജ്ഞാനുവർത്തികളായി മാറി അധോലോകത്തെ പിൻപറ്റുന്നവർ ഇടതുപക്ഷത്തെ ഒറ്റുകൊടുക്കുന്നവരാണ്. അവർക്ക് മാപ്പില്ലായെന്ന് പ്രഖ്യാപിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ജനങ്ങളുടെ വിചാര വികാരങ്ങളെയും വിശ്വാസങ്ങ ളെയും സിപിഐ എന്നും മാനിക്കുമെന്നും’ ബിനോയ് വിശ്വം വ്യക്തമാക്കി.


Read Previous

ടിപി വധക്കേസ് മുതൽ ഷുഹൈബ് വധക്കേസ് വരെ… സ്വർണ്ണക്കടത്തും ആയങ്കിയും, നികേഷ് കുമാറിന്‍റെ കടന്നുവരവും; കണ്ണൂർ സിപിഎമ്മിൽ സംഭവിക്കുന്നത്

Read Next

പത്താംക്ലാസ്​ പാസായവർക്ക് എഴുതാനും വായിക്കാനുമറിയില്ല, പശുവിനെയും പോത്തിനെയും കണ്ടാലറിയാത്ത സ്ഥിതി;​ സജി ചെറിയാൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »