Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഹോർമുസ് കടലിടുക്ക് അടച്ചു: 10,000 കോടിയുടെ ഉത്പന്നങ്ങളുമായി 27 ഇന്ത്യൻ കപ്പലുകൾ നടുക്കടലിൽ


ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യത്തില്‍ ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ച തോടെ ഇന്ത്യന്‍ കപ്പലുകള്‍ പ്രതിസന്ധിയില്‍. ഏകദേശം 10,000 കോടി വിലമതിക്കുന്ന ഉത്പന്നങ്ങ ളുമായി പോയ 27 ഇന്ത്യന്‍ കപ്പലുകളാണ് നടുക്കടലില്‍ കുടുങ്ങി കിടക്കുന്നത്. ഹോര്‍മുസ് കടലിടുക്ക് കടന്നാല്‍ കപ്പലുകള്‍ തീയിടുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. വിഷയത്തില്‍ കേന്ദ്രം ഇടപെടണമെന്ന് ഇന്ത്യയിലെ കടപ്പലുടമകളുടെ സംഘടനയായ ഇന്ത്യന്‍ നാഷണല്‍ ഷിപ്പ് ഓണേഴ്സ് അസോസിയേഷന്‍ (ഐഎന്‍എസ്എ) ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ഐഎന്‍എസ്എ കേന്ദ്ര തുറമുഖ-ഷിപ്പിങ് മന്ത്രാലയത്തിന് കത്തയച്ചു.

ഒരു ഇന്ത്യന്‍ കപ്പലിന് നേരെ മിസൈല്‍ ആക്രമണം ഉണ്ടായെന്നും തലനാരിഴയ്ക്കാണ് അപകടം ഒഴിവായതെന്നും കത്തില്‍ പറയുന്നു. ചില ഇന്ത്യന്‍ കപ്പലുകള്‍ പ്രധാനപ്പെട്ട ഊര്‍ജ്ജ ചരക്കുകള്‍ കയറ്റാനായി ഹോര്‍മുസിന് തെക്ക് കാത്തുകിടക്കുകയാണ് എന്നും ഐഎന്‍എസ്എ കൂട്ടിച്ചേര്‍ത്തു. കുടുങ്ങിക്കിടക്കുന്ന കപ്പലുകളുടേയും ജീവനക്കാരുടേയും സുരക്ഷ ഉറപ്പാന്‍ ഇറാന്‍, ഇസ്രയേല്‍ അധികൃതരുമായി നയതന്ത്ര ചര്‍ച്ചകള്‍ നടത്തണമെന്നും ഇന്ത്യന്‍ കപ്പലുടമകള്‍ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.

തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇത് മറികടക്കാന്‍ ശ്രമിച്ചാല്‍ ആ കപ്പലുകള്‍ ആക്രമിക്കുമെന്ന് ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. കടലിടുക്ക് മുറിച്ചുകടന്ന ആറ് കപ്പലുകള്‍ ഇറാന്‍ ആക്രമിച്ചിരുന്നു.


Read Previous

ഇന്ദിരയുടെ വിശ്വസ്തനിൽ നിന്ന് കടുത്ത വിമർശകനിലേക്ക്; വടകരയുടെ ചരിത്രപുരുഷൻ കെ.പി. ഉണ്ണികൃഷ്ണൻ

Read Next

ആക്രമണങ്ങൾക്കിടെ ഇറാനിൽ ഭൂകമ്പം; ഗെരാഷ് മേഖലയിൽ 4.3 തീവ്രത രേഖപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »