വിവാദങ്ങള്‍ക്കൊടുവില്‍ കുവൈറ്റില്‍ തെരുവുകളുടെ പേരുകള്‍ മാറ്റുന്നു; പകരം നമ്പറുകള്‍ വരും


കുവൈറ്റ് സിറ്റി: കുവൈറ്റില്‍ രാഷ്ട്രത്തലവന്മാരല്ലാത്ത വ്യക്തികളുടെ പേരുകളുള്ള തെരുവുകള്‍ പുനര്‍നാമകരണം ചെയ്യാന്‍ പൊതുമരാമത്ത് മന്ത്രാലയത്തിന്റെ തീരുമാനം. ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് ഈ തീരുമാനം. ഇതുപ്രകാരം മുസ്ലീം ബ്രദര്‍ഹുഡ് സ്ഥാപകന്‍ ഹസനുല്‍ ബന്നയുടെ പേരിലുള്ള തെരുവും പുനര്‍നാമകരണം ചെയ്യപ്പെടും.’

ഈജിപ്തിലെ നിരോധിത സംഘടനയായ മുസ്ലിം ബ്രദര്‍ഹുഡ് സ്ഥാപകന്റെ പേര് സ്ട്രീറ്റിന് നല്‍കിയതുമായി ബന്ധപ്പെട്ട വിവാദം ഇടയ്ക്കിടെ ഉയര്‍ന്നുവരിക പതിവായിരുന്നു. പല പ്രമുഖരും ഇതിന്റെ പേര് മാറ്റണമെന്ന് നേരത്തേ ആവശ്യ പ്പെട്ടിരുന്നു. കുവൈറ്റിലെ രാജാക്കന്മാര്‍, സുല്‍ത്താന്‍മാര്‍, രാജകുമാരന്മാര്‍, രാഷ്ട്രത്തലവന്മാര്‍ എന്നിവരുടെ പേരുകള്‍ മാത്രമേ തെരുവുകള്‍ക്ക് നല്‍കാവൂ എന്നതാണ് പുതിയ കാബിനറ്റ് തീരുമാനം. ഇതുപ്രകാരം കുവൈറ്റിന് പുറത്തുള്ള ഹസനുല്‍ ബന്ന ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ മാറി പകരം നമ്പറുള്‍ വരും.

1928-ല്‍ രൂപീകൃതമായ മുസ്ലിം ബ്രദര്‍ഹുഡിന്റെ സ്ഥാപകനും ആത്മീയ വഴികാട്ടി യുമായിരുന്നു ഹസനുല്‍ ബന്ന. പടിഞ്ഞാറന്‍ ദേശീയതയ്ക്കും അറബ് ദേശീയതയ്ക്കും പകരം രാജ്യത്തെ ഇസ്ലാംവല്‍ക്കരിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആശയ ങ്ങളുടെ കാതല്‍. ബ്രദര്‍ഹുഡിന്റെ രഹസ്യ സൈനിക വിഭാഗത്തിന്റെ രൂപീകര ണത്തിന് മേല്‍നോട്ടം വഹിച്ചത് അദ്ദേഹമായിരുന്നു. 1948-ല്‍ ഈജിപ്ഷ്യന്‍ പ്രധാനമന്ത്രി മഹ്മൂദ് ഫഹ്മിയുടെ കൊലപാതകത്തിന് പിന്നില്‍ ബ്രദര്‍ഹുഡാണെന്ന് ആരോപണ മുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ബ്രദര്‍ഹുഡിനെതിരേ ശക്തമായ നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു. 1949 ഫെബ്രുവരി 12ന് ഹസനുല്‍ ബന്നയുടെ കൊല്ലപ്പെടുകയുണ്ടായി. ബ്രദര്‍ഹുഡിന്റെ ശാഖയായ സോഷ്യല്‍ റിഫോം സൊസൈ റ്റിയുടെയും അതിന്റെ രാഷ്ട്രീയ വിഭാഗമായ ഇസ്ലാമിക് ഭരണഘടനാ പ്രസ്ഥാനത്തി ന്റെയും ആസ്ഥാനമാണ് കുവൈറ്റ്.

ഹസനുല്‍ ബന്നയ്ക്കു പുറമെ, കുവൈറ്റിലെ തെരുവുകള്‍ക്ക് പലപ്പോഴും പ്രശസ്തരായ ചരിത്ര വ്യക്തികള്‍, തത്ത്വചിന്തകര്‍, ചരിത്രകാരന്മാര്‍, സൈനിക, മത നേതാക്കള്‍ എന്നിവരുടെ പേരുകളാണ് നല്‍കിയിരിക്കുന്നത്. രക്തസാക്ഷികള്‍, ശാസ്ത്രജ്ഞര്‍, കായികതാരങ്ങള്‍, കവികള്‍ തുടങ്ങിയ കുവൈത്തിലെ പ്രമുഖ വ്യക്തികളുടെ പേരുകള്‍ തെരുവുകള്‍ക്ക് നല്‍കണമെന്ന ആവശ്യം നേരത്തേ ഉന്നയിക്കപ്പെടുകയും ചെയ്തിരുന്നു. ഇബ്നല്‍ റൂമി, ഇബ്നു സീന, ഇബ്നു അബ്ബാസ്, അല്‍ അഹ്നാഫ്, അല്‍ ബുഖാരി, അല്‍ ബക്രി, ഹാറൂണ്‍ അല്‍ റഷീദ് തുടങ്ങിയ പ്രമുഖ അറബ് വ്യക്തികളുടെ പേരുകള്‍ നല്‍കിയിട്ടുണ്ട്. പുതിയ സര്‍ക്കാര്‍ ഉത്തരവ് നിലവില്‍ വരുന്നതോടെ, ഈ പേരുകള്‍ക്ക് പകരം നമ്പറുകള്‍ നല്‍കും.


Read Previous

പിണറായി സ്വര്‍ണ താലത്തില്‍ വെച്ചു നല്‍കിയ വിജയം; തൃശൂരിലെ ജയം സിപിഎമ്മിന്റെ സമ്മാനമെന്ന് എം എം ഹസ്സന്‍

Read Next

ബഹ്‌റൈന്‍ പ്രവാസികള്‍ക്ക് ഇനി സ്വകാര്യ ക്ലിനിക്കിലും മെഡിക്കല്‍ എടുക്കാം; 52 കേന്ദ്രങ്ങള്‍ പ്രഖ്യാപിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »