Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റഷ്യയുമായി വ്യാപാര ബന്ധം തുടര്‍ന്നാല്‍ കടുത്ത നടപടി’; ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് നാറ്റോയുടെ മുന്നറിയിപ്പ്


വാഷിങ്ടണ്‍: റഷ്യമായി വ്യാപാര ബന്ധം തുടര്‍ന്നാല്‍ ഉപരോധം നേരിടേണ്ടി വരുമെന്ന് ഇന്ത്യ, ബ്രസീല്‍, ചൈന തുടങ്ങിയ രാജ്യങ്ങള്‍ക്ക് നാറ്റോയുടെ മുന്നറിയിപ്പ്. ക്രൂഡ് ഓയില്‍ വാങ്ങുന്നതടക്കമുള്ള കാര്യങ്ങ ളില്‍ റഷ്യയുമായുള്ള വ്യാപാര ബന്ധം തുടര്‍ന്നാല്‍ കടുത്ത സാമ്പത്തിക പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റൂട്ടാണ് മുന്നറിയിപ്പ് നല്‍കിയത്

ഉക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചര്‍ച്ചകള്‍ ഗൗരവതരമായി കാണമെന്ന് ഇന്ത്യ, ചൈന, ബ്രസീല്‍ എന്നിവിടങ്ങളിലെ നേതാക്കള്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും റൂട്ട് ആവശ്യപ്പെട്ടു. അമേരിക്കന്‍ സെനറ്റുമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം.

‘നിങ്ങള്‍ ബീജിങിലോ ഡല്‍ഹിയിലോ ആണ് താമസിക്കുന്നതെങ്കില്‍, അല്ലെങ്കില്‍ നിങ്ങള്‍ ബ്രസീലി ന്റെ പ്രസിഡന്റാണെങ്കില്‍, ഇതു ശ്രദ്ധിക്കുക. കാരണം നിങ്ങളെ ഇത് ഗൗരവതരമായി ബാധിക്കും. അതിനാല്‍ ദയവായി പുടിനോട് സംസാരിച്ച് സമാധാന ചര്‍ച്ചകള്‍ നടത്തുക, അല്ലെങ്കില്‍ ബ്രസീലും ഇന്ത്യയും ചൈനയും കനത്ത തിരിച്ചടി നേരിടേണ്ടി വരും’ – റൂട്ട് പറഞ്ഞു.

ഉക്രെയ്‌ന് പുതിയ ആയുധങ്ങള്‍ നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിക്കുകയും അന്‍പത് ദിവസത്തിനുള്ളില്‍ സമാധാന കരാര്‍ നിലവില്‍ വന്നില്ലെങ്കില്‍ റഷ്യന്‍ കയറ്റുമതി ഉല്‍പന്നങ്ങള്‍ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് മേല്‍ 100 ശതമാനം തീരുവ ചുമത്തുമെന്ന ഭീഷണിക്കും പിന്നാലെയാണ് നാറ്റോയുടെ മുന്നറിയിപ്പ്.


Read Previous

ഈ മാസം 20 ന് ശേഷം ഇനി മടക്കം: ബ്രിട്ടീഷ് യുദ്ധവിമാനം എഫ്-35 ന്റെ തകരാര്‍ പരിഹരിച്ചു

Read Next

വടക്കന്‍ ജില്ലകളില്‍ മഴ കനക്കും, കണ്ണൂരും കാസര്‍കോടും റെഡ് അലര്‍ട്ട്; അഞ്ച് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »