ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ് : സൗദി അറേബ്യയിൽ ഭിക്ഷാടനം നടത്തുന്നവർക്കും അതിന് പ്രോത്സാഹനം നൽകുന്നവർക്കും കർശന മുന്നറിയിപ്പുമായി പൊതുസുരക്ഷാ വകുപ്പ് രംഗത്തെത്തി. ഭിക്ഷാടനത്തിൽ ഏർപ്പെടുകയോ, മറ്റുള്ളവരെ അതിനായി പ്രേരിപ്പിക്കുകയോ, ഭിക്ഷാടകരെ സഹായിക്കുകയോ ചെയ്യുന്നവർക്ക് ആറ് മാസം വരെ തടവും 50,000 റിയാൽ വരെ പിഴയും ശിക്ഷയായി ലഭിക്കും. ചില സാഹചര്യങ്ങളിൽ ഈ രണ്ട് ശിക്ഷകളും ഒരേസമയം അനുഭവിക്കേണ്ടി വന്നേക്കാം.
ഭിക്ഷാടനവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് അധികൃതരെ വിവരമറിയിക്കാവുന്നതാണ്. മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലുള്ളവർ 911 എന്ന നമ്പറിലും, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ളവർ 999 എന്ന നമ്പറിലും ബന്ധപ്പെടണം. വിവരം നൽകുന്ന വരുടെ വിവരങ്ങൾ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കുമെന്നും അവർക്ക് മറ്റ് നിയമപരമായ ബാധ്യത കൾ ഉണ്ടാകില്ലെന്നും അധികൃതർ ഉറപ്പുനൽകുന്നു.
