
തിരുവനന്തപുരം: ശമ്പള പരിഷ്കരണവും ബോണസും ആവശ്യപ്പെട്ട് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരു വിഭാഗം ജീവനക്കാര്‍ നടത്തുന്ന പണിമുടക്ക് തുടരുന്നു. ഇന്നലെ രാത്രി തുടങ്ങിയ പ്രതിഷേധം തിരുവനന്തപുരം വിമാനത്താവള ത്തിലെ സര്‍വീസുകളെയും യാത്രക്കാരെയും പ്രതികൂലമായി ബാധിച്ചു. എയര്‍ ഇന്ത്യ സാറ്റ്സിലെ ഗ്രൗണ്ട് ഹാന്ഡ്ലിങ് വിഭാഗം കരാര്‍ ജീവനക്കാരാണ് പണിമുടക്കുന്നത്.
സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലാണ് വിമാനത്താവളത്തില്‍ പണിമുടക്ക് നടക്കുന്നത്. വിമാന സര്‍വീസുകള്‍ 30 മിനിറ്റ് വരെ വൈകുന്നുവെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ബംഗളൂരു തിരുവനന്തപുരം വിമാനത്തിലെ യാത്രക്കാര്‍ക്ക് 40 മിനിറ്റിന് ശേഷമാണ് പുറത്തിറങ്ങാനായത്. എന്നാല്‍ വിമാനങ്ങ ളൊന്നും റദ്ദാക്കിയിട്ടില്ല.
പണിമുടക്കുന്ന ജീവനക്കാര്‍ക്ക് പകരം ജീവനക്കാരെ നിയോഗിക്കുന്ന നടപടികള്‍ തുടരുന്നുമുണ്ട്. പണിമുടക്കുമായി മുന്നോട്ട് പോകുമെന്നാണ് തൊഴിലാളികള്‍ അറിയി ക്കുന്നത്. 400 ഓളം ജീവനക്കാരാണ് സമരത്തിന്റെ ഭാഗമായിരിക്കുന്നതെന്ന് സമര സമിതി വ്യക്തമാക്കുന്നു. സര്‍വീസുകള്‍ തടസപ്പെടാതിരിക്കാന്‍ ബദല്‍ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.