എസ്ബിഐയുമായിചേര്‍ന്ന്‍, ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കാന്‍ സ്‌ട്രൈപ്പ്


ന്ത്യയിലെ ധനകാര്യ സേവനമേഖല ലക്ഷ്യമിട്ട് കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വന്‍കിട പണമിടപാട് സ്ഥാപനമായ സ്‌ട്രൈപ്പ്. എസ്ബിഐയുടെ പേയ്‌മെന്റ് വിഭാഗമായ എസ്ബിഐ പേയ്‌മെന്റ് ലിമിറ്റഡുമായി ചേര്‍ന്നാകും പ്രവര്‍ത്തനം.

എസ്ബിഐ പേയ്‌മെന്റ്‌സിന്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കിയാകും സ്‌ട്രൈപ്പിന്റെ വരവെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ കമ്പനിയില്‍ 74 ശതമാനം ഓഹരികളും എസ്ബിഐക്കാണുള്ളത്. ബാക്കി ഹിറ്റാച്ചി പെയ്‌മെന്റ് സര്‍വീസസിന്റെ കൈവശവും.

30 മുതല്‍ 40 ശതമാനം വരെ ഓഹരികള്‍ക്കായാണ് സ്‌ട്രൈപ്പ് ചര്‍ച്ച നടത്തുന്നത്. ഇടപാട് സമ്പന്ധിച്ച് ചര്‍ച്ച നടന്നുവരുന്നതായി റിസര്‍വ് ബാങ്ക് സ്ഥിരീകരിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ പണമിടപാടിന് കഴിഞ്ഞ ജനവരിയില്‍ സ്‌ട്രൈപ്പിന്റെ ഇന്ത്യന്‍ വിഭാഗമായ സ്‌ട്രൈപ്പ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് ആര്‍ബിഐ അനുമതി നല്‍കിയിരുന്നു. ഈ സ്ഥാപനവുമായി ചേര്‍ന്നാകും കൂട്ടുകെട്ട്.

ആഗോളതലത്തില്‍ സാന്നിധ്യം വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 50 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള സ്‌ട്രൈപ്പിന്റെ നീക്കം. പെയ്‌മെന്റ് ഇന്‍ഫ്രസ്ട്രക്ചര്‍ മേഖലയില്‍ നിലവില്‍തന്നെ കമ്പനിക്ക് മികച്ച സ്വാധീനമുണ്ട്. 2010ല്‍ വൈ കോമ്പിനേറ്റര്‍ ഉള്‍പ്പടെയുള്ള വന്‍കിട നിക്ഷേപകരില്‍ന്ന് മൂലധനം സമാഹരിക്കാന്‍ കമ്പനിക്കായിരുന്നു. എലോണ്‍ മസ്‌ക് ഉള്‍പ്പടെയുള്ളവര്‍ ഇതിനകം നിക്ഷേപം നടത്തിയിട്ടുമുണ്ട്.


Read Previous

17 കാരൻ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് രണ്ട് പേര്‍ മരിച്ചു; സംഭവത്തില്‍ പിതാവ്‍ അറസ്റ്റിൽ 

Read Next

ഇടിച്ച പിക്കപ്പ് വാന്‍ നിര്‍ത്താതെപോയി; പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചത്, സ്വകാര്യ ബസ് ജീവനക്കാര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »