Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഫലസ്തീൻ ജനതക്ക് നേരെ ഇസ്രായേൽ സേന നടത്തുന്ന ക്രൂരമായ ആക്രമണങ്ങളിൽ കടുത്ത പ്രതിഷേധം: വണ്ടൂർ നിയോജകമണ്ഡലം ഗ്ലോബൽ കെഎംസിസി


ഫലസ്തീൻ ജനതക്ക് നേരെ ഇസ്രായേൽ സേന നടത്തുന്ന ക്രൂരമായ ആക്രമണങ്ങളിൽ വണ്ടൂർ നിയോജകമണ്ഡലം ഗ്ലോബൽ കെഎംസിസി കമ്മിറ്റി കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. അധിനിവേഷത്തിനും വംശഹത്യക്കും ഇരയായിക്കൊണ്ടിരിക്കുന്ന ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം അർപ്പിക്കുന്നതായും, പിറന്ന നാടും സംസ്കാരവും ഫലസ്തീനികൾക്ക് വിലക്കുന്ന സയണിസ്റ്റ് ക്രൂരതയും അതിന് ഓശാന പാടുന്ന അന്താരാഷ്ട്ര കൂട്ടായ്മകളും മാധ്യമങ്ങളും ലോക മനസ്സാക്ഷിക്ക് തന്നെ കളങ്ക മുണ്ടാക്കുന്നുവെന്നും ഓൺലൈൻ ആയി ചേർന്ന വണ്ടൂർ നിയോജകമണ്ഡലം ഗ്ലോബൽ കെഎംസിസി കമ്മിറ്റി അഭിപ്രായപ്പെട്ടു..

പിറന്ന നാട്ടിൽ ജീവിക്കാനും ആ സംസ്കാരത്തിന്റെ പങ്ക് പറ്റാനും ഉള്ള ഒരു ജനതയുടെ അവകാശത്തെയാണ് അധികാരത്തിന്റെ ഹുങ്ക് കൊണ്ട് അടിച്ചമർത്താൻ ഇസ്രായേൽ ശ്രമിക്കുന്നത്. ഇത് ന്യായീകരിക്കാവുന്നതല്ല.മനുഷ്യാവകാശങ്ങളുടെ പച്ചയായ ലംഘനങ്ങൾ നടക്കുന്ന ഫലസ്തീനിൽ സമാധാനം പുനസ്ഥാപിക്കുന്നതിനും പ്രയാസ പ്പെടുന്ന കുട്ടികളും സ്ത്രീകളും വൃദ്ധ ജനങ്ങളും അടങ്ങുന്ന ഫലസ്തീൻ പൗരന്മാർക്ക് മരുന്നും മറ്റു ആവശ്യ സാധനങ്ങളും അടിയന്തിരമായി ലഭ്യമാക്കുന്നതിനും അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.

ഗ്ലോബൽ കെഎംസിസി വണ്ടൂർ മണ്ഡലം കമ്മിറ്റി ചെയർമാൻ പി കെ മുസ്തഫ ഹാജി യോഗം ഉത്ഘാടനം ചെയ്തു.പ്രസിഡന്റ്‌ നജീബ് തുവ്വൂർ അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി ഫിറോസ് ബാബു കരുവാരകുണ്ട് സ്വാഗതവും ട്രഷറർ സാബിൽ മമ്പാട് നന്ദിയും പറഞ്ഞു. ഓർഗനൈസിങ് സെക്രട്ടറി ഷാഫി മാസ്റ്റർ തുവ്വൂർ, വെൽഫയർ വിംഗ് ചെയർമാൻ കെ പി ഹൈദരലി കാളികാവ്, ഹാരിസ് കല്ലായി, സിറാജ് മുസ്‌ലിയാരകത്ത്, സലാം മമ്പാട്ടുമൂല, സയ്യിദ് മുഹ്ളാർ തങ്ങൾ, ബേബി നീലാമ്പ്ര, ഇസ്മായിൽ, അഷ്‌റഫ്‌ പോരൂർ, ഇല്യാസ് തുടങ്ങിയവർ സംസാരിച്ചു.


Read Previous

കുദു കേളി’ ഫുട്ബോൾ രണ്ടാം വാരം രണ്ടു കളികൾ. ഒരു ജയം ഒരു സമനില

Read Next

റിയാദ് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ഫലസ്തീൻ ഐക്യദാർഢ്യം നടത്തി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »