പൊരുതുന്നു, കോഹ്‌ലിയും രാഹുലും; 100 കടന്ന് ഇന്ത്യ


അഹമ്മദാബാദ്: ഓസ്‌ട്രേലിയക്കെതിരായ ഫൈനലില്‍ 100 കടന്ന് ഇന്ത്യ. 81 റണ്‍സിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി ഇന്ത്യ പതറിയപ്പോള്‍ ക്രീസില്‍ ഒന്നിച്ച വിരാട് കോഹ്‌ലി- കെഎല്‍ രാഹുല്‍ സഖ്യത്തിന്റെ രക്ഷാപ്രവര്‍ത്തനത്തിലാണ് ഇന്ത്യന്‍ പ്രതീക്ഷ. 19 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സെന്ന നിലയില്‍. 38 റണ്‍സുമായി വിരാട് കോഹ്‌ലിയും 18 റണ്ണുമായി കെഎല്‍ രാഹുലും ക്രീസില്‍.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍ എന്നിവരാണ് പുറത്തായത്.

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ അര്‍ധ സെഞ്ച്വറിക്ക് മുന്‍പ് വീണ്ടും മടങ്ങി. ഇത്തവണയും മിന്നല്‍ തുടക്കം നല്‍കിയാണ് നായകന്‍ മടങ്ങിയത്. തൊട്ടു പിന്നാലെ എത്തിയ ശ്രേയസ് അയ്യരും പുറത്തായി. നിലവില്‍ ഇന്ത്യ 10 ഓവര്‍ പിന്നിടുമ്പോള്‍

31 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും സഹിതം രോഹിത് 47 റണ്‍സെടുത്തു. ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ പന്തില്‍ ഉജ്ജ്വല ക്യാച്ചെടുത്ത് ട്രാവിസ് ഹെഡ്ഡാണ് രോഹിതിനെ അവിശ്വസനീയമാം വിധം മടക്കിയത്.  

തൊട്ടുപിന്നാലെ പന്തെറിയാനെത്തിയ ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സാണ് ശ്രേയസിനെ പുറത്താക്കി ഇന്ത്യയെ ഞെട്ടിച്ചത്. താരം മൂന്ന് പന്തില്‍ നാല് റണ്‍സുമായി മടങ്ങി. കമ്മിന്‍സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോഷ് ഇംഗ്ലസിനു പിടിനല്‍കിയാണ് ശ്രേയസിന്റെ മടക്കം. 

നേരത്തെ സ്‌കോര്‍ 30ല്‍ എത്തിയപ്പോള്‍ ഗില്‍ പുറത്തായിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ ആദം സാംപയ്ക്ക് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്. ഏഴ് പന്തില്‍ നാല് റണ്‍സുമായി ഗില്‍ മടങ്ങി. ടോസ് നേടി ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിങിനു അയക്കുകയായിരുന്നു.


Read Previous

പങ്കെടുക്കാത്ത ജനപ്രതിനിധികള്‍ക്ക് മനപ്രയാസം അനുഭവപ്പെടുന്നുണ്ടാകും; ലീഗ് നേതാവിന്റെ പങ്കാളിത്തം സ്വാഭാവികമെന്ന് മുഖ്യമന്ത്രി

Read Next

കോഹ്‌ലി ക്ലീന്‍ ബൗള്‍ഡ്! ഇന്ത്യയെ ഞെട്ടിച്ച് കമ്മിന്‍സ്, നാല് വിക്കറ്റുകള്‍ വീണു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »