വിദ്യാർത്ഥികള്‍ വിവിധ തൊഴിലുകളുടെ പ്രാധാന്യം ഉള്‍കൊണ്ട് ലോക തൊഴിലാളി ദിനം ആഘോഷിച്ചു


റിയാദ്: ലോക തൊഴിലാളി ദിനം തികച്ചും വ്യത്യസ്തമായ രീതിയിൽ ഡ്യൂൺസ് ഇന്റർനാഷണൽ സ്കൂൾ ആചരിച്ചു. അർത്ഥവത്തായ കമ്മ്യൂണിറ്റി പ്രവർത്തന സംരംഭത്തിനും തുടക്കം കുറിച്ചു. അധ്യാപകരും സെനറ്റ് അംഗങ്ങളും സമീപ പ്രദേശങ്ങൾ സന്ദർശിച്ച് പ്രാദേശിക കമ്മ്യൂണിറ്റി സഹായികൾക്ക് അവരുടെ കഠിനാധ്വാനത്തിനും പ്രതിബദ്ധതയ്ക്കുമുള്ള അംഗീകാരമായി അവശ്യ വസ്തുക്കളും ചെറിയ സമ്മാന ങ്ങളും അടങ്ങുന്ന ഹാമ്പറുകൾ വിതരണം ചെയ്തു. പ്രിൻസിപ്പൽ സംഗീത അനുപ്, എച്ച് എം വിദ്യ വിനോദ്, സിഒഇ ഷാനിജ സനോജ് എന്നിവരുടെ സാന്നിധ്യം കൊണ്ട് ചടങ്ങ് സമ്പന്നമായി.

കിന്റർഗാർട്ടൻ വിദ്യാർത്ഥികളുടെ ആകർഷകമായ ടാബ്ലോ പ്രകടനത്തോടെയാണ് പരിപാടി ആരംഭിച്ചത്. സ്കൂളിലെ കുരുന്ന് പ്രതിഭകൾ വ്യത്യസ്ത മേഖലകളിലെ തൊഴിലാളികളുടെ സ്ഥിരോ ത്സാഹത്തെയും സമർപ്പണത്തെയും മനോഹരമായി ചിത്രീകരിച്ചു. തുടർന്ന്, മൂന്ന് മുതൽ അഞ്ചാം തരം വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾ വിവിധ തൊഴിലുകളുടെ പ്രാധാന്യം ഊന്നിപ്പറയുന്ന ചിന്തോദ്ദീപകമായ റോൾ പ്ലേ അവതരിപ്പിച്ചു.

സ്കൂളിന്റെ സുഗമമായ പ്രവർത്തനത്തിന് സംഭാവന നൽകുന്നത്തിനൊപ്പം വിദ്യാർത്ഥികളുടെ സുരക്ഷ, ക്ഷേമം, സുഖസൗകര്യങ്ങൾ എന്നിവ ഉറപ്പാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന വ്യക്തികളുടെ സമർപ്പണത്തെ അംഗീകരിച്ചുകൊണ്ട്, സ്കൂളിലെ നാനിമാർ, ബസ് ഡ്രൈവർമാർ, സുരക്ഷാ ഗാർഡ് എന്നിവരോടുള്ള നന്ദി പ്രകടിപ്പിക്കുന്നതിനായി സമ്മാനങ്ങൾ നൽകി ആദരിച്ചു.


Read Previous

പത്മശ്രീ കെ.വി റാബിയ, സാക്ഷരതാ പ്രസ്ഥാനത്തിന് ചിറകുകൾ നൽകിയ പോരാളി- റിയാദ് ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

Read Next

പത്മശ്രീ റാബിയയുടെ നിര്യാണത്തിൽ ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി അനുശോചിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »