കെ.എൻ.എം പൊതു പരീക്ഷ ഗൾഫ് സെക്ടറിൽ റിയാദ് സലഫി മദ്റസക്ക് 100% വിജയവും റെക്കോർഡ് എ പ്ലസും


റിയാദ്: കേരളാ നദ് വത്തുൽ മുജാഹിദീൻ (കെ.എൻ.എം) നടത്തിയ 2023-2024 വർഷത്തെ പൊതുപരീക്ഷയിൽ ഗൾഫ് സെക്ടറിൽ റിയാദ് സലഫി മദ്റസയിൽ പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളും ഉന്നത വിജയം നേടുകയും റെക്കോർഡ് എ പ്ലസുകൾ കരസ്ഥമാക്കുകയും ചെയ്തു.

അമൽ മുഹമ്മദ് ,അമൻ മുഹമ്മദ് ,ആയിശ സനീജ്, കാശിഫ് മിൻഹാൽ , മിൻഹാ കരീം ,മുഹമ്മദ് ഹാസിം ഷയാൻ ,റസാൻ അനസ് ,റിൻഷ ബക്കർ ,സിംറാ സാജിദ് ,ഫാത്തിമ ജനാ , എന്നിവർ അഞ്ചാം തരത്തിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് സ്വാന്തമാക്കി.

മൻഹാ സമീർ , അയ്മൻ ബിൻ ഇർഷാദ് ,ഹിബാ ജന ,മിൻഹാ നസ്റിൻ ,മുഹമ്മദ് ഫസൽ , തമന്നാ ശറഫ് , ഷാബ് റാദി ,ഇൽഹാൻ ഫിറോസ് ,ജനാ ജാഫർ ,ഏഴാം തരത്തിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി. കെ.എൻ.എം ഗൾഫ് സെക്ടറിൽ നടത്തിയ അഞ്ച്, ഏഴ് പൊതു പരീക്ഷയിൽ സൗദി അറേബ്യയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയെഴുതിയ മദ്റസയാണ് റിയാദ് സലഫി മദ്റസ.

മൂന്ന് പതിറ്റാണ്ടായി റിയാദിൽ പ്രവർത്തിക്കുന്ന മദ്റസ ഇസ്ലാമിക മതകാര്യമ ന്ത്രാലയത്തിന്റെ അംഗീകാരത്തോടെ റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്ററാണ് നടത്തുന്നത്. മത പഠനത്തോടൊപ്പം, മലയാള ഭാഷാ പഠനവും, കുട്ടികളുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് പാഠ്യന്തര പദ്ധതികളും, ടീനേജ് ക്ലാസുകളും, രക്ഷിതാക്ക ൾക്ക് പ്രത്യേക ക്ലാസുകളും സംഘടിപ്പിക്കുന്നു. മദ്റസ ആവശ്യങ്ങൾക്കായി 0562508011 എന്ന നമ്പറിൽ ഓഫീസ് സെക്രട്ടറിയെ ബന്ധപ്പെടാവുന്നതാണ്.

കെ എൻ എം പൊതുപരീക്ഷയിൽ റിയാദ് സലഫി മദ്റസയിൽ നിന്നും എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾ

പൊതു പരീക്ഷയിൽ വിജയികളായ മുഴുവൻ കുട്ടികളെയും, പഠനത്തിന് നേതൃത്വം കൊടുത്ത മുഴുവൻ അധ്യാപകരെയും അഭിനന്ദിക്കുന്നതായും, മദ്റസയിൽ അഡ്മിഷൻ തുടരുന്നതായും, വിസിറ്റ് വിസയിൽ ഉള്ളവർക്കും പഠനത്തിന് അവസരം ഒരുക്കുന്ന തായും പ്രിൻസിപ്പൽ അംജദ് അൻവാരി, മാനേജർ മുഹമ്മദ് സുൽഫിക്കർ, അഡ്മിനിസ്ട്രേറ്റർ അബ്ദുൽ വഹാബ് പാലത്തിങ്ങൽ, സ്റ്റാഫ് സെക്രട്ടറി ബാസിൽ എന്നിവർ അറിയിച്ചു.


Read Previous

അന്താരാഷ്‌ട്ര മാസ്‌റ്റേഴ്‌സ് മീറ്റില്‍ വെങ്കലം നേടി കാസര്‍കോട്ടെ തെങ്ങുകയറ്റ തൊഴിലാളി; അഭിമാനമായി ചന്ദ്രൻ പാക്കം

Read Next

ബിഹാറിന് പ്രത്യേക പദവി എന്ന ബ്രഹ്മാസ്ത്രം വീണ്ടും പുറത്തെടുത്ത് ജെഡിയു; അംഗീകരിച്ചാല്‍ ടിഡിപി അടങ്ങിയിരിക്കില്ല: മൂന്നാം മോഡി സര്‍ക്കാരിന്റെ ആദ്യ തലവേദന

Leave a Reply

Your email address will not be published. Required fields are marked *

Most Popular