രുചി കിടിലൻ.. കാണാൻ ചുള്ളൻ.. കേരളത്തിലും കിളിർക്കുന്ന കാബേജിൻറെ പകരക്കാരൻ; നടാൻ ഇതാണ് സീസൺ


ലോലോ ബിയോണ്ട… പേരിൽ തന്നെ ഒരു കൗതുകമുണ്ടല്ലേ.. സംശയിച്ചത് ശരിയാണ്. ആളൊരു ഇന്‍റർനാഷണൽ ഫിഗറാണ്. രുചിയിലും ഗുണത്തിലും മറ്റുള്ള ഇലക്കറികളെ കടത്തി വെട്ടിയാണ് ലോലോ ബിയോണ്ട എന്ന ഇറ്റാലിയന്‍ ലെറ്റ്യൂസ് അതിർത്തികള്‍ താണ്ടി കേരളത്തിലും വിപണി കീഴടക്കുന്നത്.

കാബേജിന് പകരക്കാരനായാണ് ഇറ്റാലിയന്‍ ഭക്ഷണ സംസ്‌കാരത്തിലെ രുചി ഭീമന്‍ കേരളത്തിലെ ത്തുന്നത്. സാധാരണ ഇലവർഗങ്ങളെപ്പോലെ ചവർപ്പില്ലെന്ന് മാത്രമല്ല, ക്രിസ്‌പിയും ക്രഞ്ചിയുമായ ബിയോണ്ട ഏറെ പോഷക സമൃദ്ധവുമാണ്. കയറ്റുമതിയിൽ ലക്ഷക്കണക്കിന് രൂപയുടെ വിപണന സാധ്യതയുള്ള ഈ ലെറ്റൂസ് കേരളത്തിലും എളുപ്പത്തിൽ കൃഷി ചെയ്യാം.

കൃഷി ചെയ്യേണ്ട രീതി

പച്ച പവിഴ ചീര എന്ന് കേരളത്തിൽ അറിയപ്പെടുന്ന ലോലോ ബിയോണ്ട ഇന്‍ഡോറായും ഔട്ട്ഡോറായും കൃഷി ചെയ്യാം എന്ന പ്രത്യേകതയുമുണ്ട്. വിത്ത് വിതയ്ക്കാൻ ഏറ്റവും അനുയോജ്യമായ സീസൺ ഫെബ്രുവരി മുതൽ ഏപ്രിൽ വരെയും സെപ്റ്റംബർ മുതൽ നവംബർ വരെയും ആണ്. ഫെബ്രുവരി പകുതി മുതലാണ് ഇന്‍ഡോർ കൃഷിക്ക് അനുകൂല സമയം. ഏപ്രിൽ മുതൽ ജൂലൈ വരെ പുറത്ത് വിത്ത് വിതയ്ക്കാം. വൈകി വിളവെടുപ്പാണ് ആവശ്യമെങ്കിൽ വേനൽക്കാലത്തിന്‍റെ അവസാനത്തിൽ കൃഷി ആരംഭിച്ചാൽ മതിയാകും. ചട്ടിയിലോ മണ്ണിൽ നേരിട്ടോ വിത്ത് വിതക്കാവുന്നതാണ്.

കമ്പോസ്റ്റ് ഉപയോഗിച്ച് തയ്യാറാക്കിയ മണ്ണാണ് ഉപയോഗിക്കേണ്ടത്. ചെറിയ ആഴത്തിൽ ആണ് വിത്തു കള്‍ നടേണ്ടത്. ലെറ്റൂസ് വിത്തുകൾക്ക് മുളയ്ക്കാൻ വെളിച്ചം ആവശ്യമാണ്. അതിനാൽ വിത്തുകള്‍ നേർത്ത പാളി മണ്ണിൽ മൂടിയാൽ മതി. രണ്ടു വിത്തുകള്‍ക്കിടയിൽ 8-10 ഇഞ്ച് വരെ അകലം പാലിക്കണം. വിത്ത് മുളപ്പിച്ച ശേഷം തൈകൾ ഒരു പൂന്തോട്ടത്തിലേക്കോ ഹൈഡ്രോപോണിക് (വെള്ളത്തിൽ കൃഷി ചെയ്യുന്ന രീതി) സിസ്റ്റത്തിലേക്കോ പറിച്ചുനടാം.

ഈർപ്പമുള്ളതും നന്നായി നീർവാർച്ചയുള്ളതുമായ മണ്ണിലാണ് ലെറ്റൂസ് ഏറ്റവും നന്നായി വളരുക. അതു കൊണ്ട് വിത്തു മുളയ്ക്കുന്ന സമയത്ത് മണ്ണ് ഈർപ്പമുള്ളതും ചൂടുള്ളതുമായി നിലനിർത്തേ ണ്ടതുണ്ട്. പുതയിടൽ ഈർപ്പം നിലനിർത്താൻ സഹായിക്കും. 0–15°C ആണ് അനുയോജ്യമായ മുളയ്ക്കൽ താപനില. ലെറ്റൂസ് കൃഷിക്ക് സൂര്യപ്രകാശം ആവശ്യമാണെങ്കിലും ചൂടുള്ള മാസങ്ങളിൽ ഭാഗിക തണൽ പ്രയോജനപ്പെടുത്താം.

ആരോഗ്യഗുണങ്ങള്‍ ഏറെ

250-ലധികം വ്യത്യസ്‌ത പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ, സി, ഇ എന്നിവയുടെ മികച്ച ഉറവിടമാണ് ലോലോ ബിയോണ്ട. കൂടാതെ കാൻസർ, ഹൃദ്രോഗം എന്നിവ തടയാൻ സഹായി ക്കുന്ന ആന്‍റിഓക്‌സിഡന്‍റുകളും ഇതിൽ ധാരാളം അടങ്ങിയിരിക്കുന്നു. ശരീരത്തിലെ അണുബാധയെ ചെറുക്കുന്ന വെളുത്ത രക്താണുക്കളുടെ ഉത്പാദനത്തിന് സഹായിക്കുന്നതിനാൽ ശരീരത്തിന്‍റെ രോഗപ്രതിരോധ സംവിധാനത്തിന് വിറ്റാമിൻ സി ആവശ്യമാണ്. ചർമ്മത്തിലെയും ഹൃദയ പേശികളി ലെയും രക്തക്കുഴലുകളുടെ രൂപീകരണത്തിന് സഹായിക്കുന്ന തിലൂടെ വിറ്റാമിൻ ഇ ഹൃദയ സംബന്ധ മായ അസുഖങ്ങൾ, പ്രമേഹം, സന്ധിവാതം എന്നിവയിൽ നിന്ന് സംരക്ഷിക്കുന്നു. ലൈക്കോപീനിന്‍റെ സാന്നിധ്യം പ്രോസ്റ്റേറ്റ് കാൻസറിനുള്ള സാധ്യത 15% കുറയ്ക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

തലച്ചോറിന്‍റെ പ്രവർത്തനം മെച്ചപ്പെടുത്താനുള്ള കഴിവുള്ളതിനാൽ ലോലോ ബിയോണ്ട ലെറ്റൂസിന് ‘ബ്രെയിൻ ലെറ്റൂസ്’ എന്നും പേരുണ്ട്. ലോലോ ബിയോണ്ട ലെറ്റൂസിന്‍റെ ഉപഭോഗം അൽഷിമേഴ്‌സ് രോഗം, പാർക്കിൻസൺസ് രോഗം, മറ്റ് നാഡീ വൈകല്യങ്ങൾ എന്നിവ തടയാൻ സഹായിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, ആന്‍റിഓക്‌സിഡന്‍റുകൾ എന്നിവയാൽ സമ്പുഷ്‌ട മായതിനാൽ ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കും.

ഉൽപ്പാദനക്ഷമതയും സർഗാത്മകതയും വർധിപ്പിക്കുന്നതിന് പ്രധാനമായ ഉറക്കത്തിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ ലോലോ ബിയോണ്ട ലെറ്റൂസിന് കഴിയുമെന്ന് അടുത്തിടെ നടത്തിയ ഒരു പഠനം വെളിപ്പെടുത്തി. മലബന്ധം, വയറിളക്കം എന്നിവയുൾപ്പെടെയുള്ള ദഹനപ്രശ്‌നങ്ങളുള്ള ആളുകളെ സഹായിക്കുന്നതിന് ഇത് വളരെക്കാലമായി ഒരു സപ്ലിമെന്‍റായി ഉപയോഗിച്ചുവരുന്നു.

എങ്ങനെ കഴിക്കാം ?

ഇലകള്‍ കഷണങ്ങളാക്കി മുറിച്ച്, നന്നായി കഴുകി, ഏകദേശം 20 മിനിറ്റ് തിളച്ച വെള്ളത്തിൽ വയ്ക്കുക. വെള്ളത്തിൽ നിന്ന് എളുപ്പത്തിൽ നീക്കം ചെയ്യാവുന്ന തരത്തിൽ മൃദുവാകുന്നതുവരെ വയ്‌ക്കാം. അതിന് ശേഷം ഇലകള്‍ തണുക്കാന്‍ വക്കണം. ഈ ഇലകള്‍ തക്കാളി, വെള്ളരി തുടങ്ങിയ ചേരുവകൾ ചേർത്ത് കിടിലന്‍ ലോലോ ബിയോണ്ട ലെറ്റൂസ് സാലഡ് ഉണ്ടാക്കാം. ബർഗറിലും ഇതിന്‍റെ ഇലകള്‍ ഉപയോഗിക്കാം. പഴങ്ങളുമായും വിന്‍റേജ് ചീസുകളുമായും ചേർത്തും കഴിക്കാവുന്നതാണ്. സ്‌മൂത്തി, സാൻഡ്‌വിച്ച് എന്നിവ തയ്യാറാക്കിയോ ബ്രെഡിൽ വച്ചോ ഇവ കഴിക്കാം.


Read Previous

ബംഗ്ലാദേശ് യുവതിയും ആൺ സുഹൃത്തും പെരുമ്പാവൂരിൽ നിന്ന് പിടിയിൽ

Read Next

പുതുചരിത്രമെഴുതി ആർഎൽവി രാമകൃഷ്‌ണൻ; കലാമണ്ഡലത്തിലെ ആദ്യ മലയാളി നൃത്താധ്യാപകനായി ചുമതലയേറ്റു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »