Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ ദർശനം നടത്തി സുചിത്ര മോഹൻലാലും മകളും; ചിത്രങ്ങൾ വെെറൽ


നടൻ മോഹൻലാലിന്റെ ഭാര്യ സുചിത്രയും മകൾ വിസ്‌മയയും കൊല്ലൂർ മൂകാംബികാ ദേവീ ക്ഷേത്രത്തിൽ ദർശനം നടത്തി. സിനിമയിലേക്ക് വിസ്മയ കടക്കുന്നതിനിടെയാണ് ഇരുവരും ക്ഷേത്രത്തിൽ എത്തിയത്. ഈ വർഷം വളരെ സ്‌പെഷ്യലാണെന്ന് നേരത്തെ സുചിത്ര പറഞ്ഞിരുന്നു.

ഒക്ടോബർ 30നാണ് വിസ്‌മയ നായികയാകുന്ന ‘തുടക്കം’ എന്ന സിനിമയുടെ പൂജാ ചടങ്ങ് കൊച്ചിയിൽ നടന്നത്. മോഹൻലാൽ, സുചിത്ര മോഹൻലാൽ, പ്രണവ് മോഹൻലാൽ എന്നിവരുടെ നിറസാന്നിദ്ധ്യത്തിലാണ് ചടങ്ങ് നടന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും ജൂഡ് ആന്തണി ജോസഫ് ആണ് നിർവഹിക്കുന്നത്. മഹാപ്രളയം ചിത്രീകരിച്ച 2018 എന്ന സിനിമയ്‌ക്കു ശേഷം ജൂഡ് ആന്തണി സംവിധാനം ചെയ്യുന്ന സിനിമയാണിത്.

‘തുടക്ക’ത്തിൽ വില്ലനുണ്ട്. എന്നാൽ നായകനില്ല. ചിത്രത്തിൽ മോഹൻലാലും സുപ്രധാന വേഷമവതരിപ്പിക്കുന്നുണ്ട്. ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ആന്റണിയും ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തുടക്കത്തിന്റെ പ്രധാന ലൊക്കേഷൻ തൊടുപുഴയാണ്. ജോമോൻ ടി ജോൺ ഛായാഗ്രഹണം നി‌ർവഹിക്കുന്നു. സംഗീതം ജെക്സ് ബിജോയ്, ചമൻ ചാക്കോ ആണ് എഡിറ്റർ.

സിനിമയിൽ ‘മീനു’ എന്നാണ് വിസ്‌മയയുടെ കഥാപാത്രത്തിന്റെ പേര്. പ്രശസ്ത സ്റ്റണ്ട് കൊറിയോഗ്രാഫർ യാനിക് ബെന്നും സ്റ്റണ്ട് സിൽവയുമാണ് ആക്‌ഷൻ രംഗങ്ങൾ ഒരുക്കുന്നത്. ഹോളിവുഡിലും ബോളിവുഡിലും തെന്നിന്ത്യയിലും സജീവമായ യാനിക് ബെൻ, കിക്‌ബോക് സിംഗ് ഉൾപ്പെടെ ആയോധന കലകളിൽ പ്രാവീണ്യം നേടിയിട്ടുണ്ട്.


Read Previous

ജലസംഭരണി തകർന്ന് വീടുകളിലേക്ക് കുതിച്ചെത്തിയത് ഒരു കോടി ലിറ്റർ വെള്ളം, ബൈക്കുകളും കാറുകളും ചെളിയിൽ പുതഞ്ഞു

Read Next

ഡോക്ടര്‍ പിടിയിലായത് മാരകമായ റൈസിന്‍ വിഷം തയ്യാറാക്കുന്നതിനിടെ; മൂന്നു മാര്‍ക്കറ്റുകളില്‍ നിരീക്ഷണം നടത്തി; ഐഎസ് ഭീകരരില്‍ നിന്നും ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »