Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

‘സുഗതാഞ്ജലി’ ആഗോള കാവ്യാലാപന മത്സരം: സൗപർണികയും നേഹയും വിജയികളായി


ജിദ്ദ: മലയാളത്തിൻറെ പ്രിയ കവയിത്രി സുഗതകുമാരി ടീച്ചറുടെ സ്മരണാർത്ഥം മലയാളം മിഷൻ നടത്തിവരുന്ന സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിൻറെ ഫൈനൽ മത്സരത്തിൽ സൗദിയിൽ നിന്നുള്ള സൗപർണിക അനിൽ (ദമ്മാം) സബ്‌ജൂനിയർ വിഭാഗത്തിലും നേഹ പുഷപരാജ്‌ (റിയാദ്) സീനിയർ വിഭാഗത്തിലും വിജയികളായി ഗ്രാൻഡ് ഫിനാലെയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എഴുപതോളം രാജ്യങ്ങളിൽ നിന്നും 26 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ചാപ്റ്റർ തല വിജയി കളിൽ നിന്നാണ് ഇവർ ഗ്രാൻഡ് ഫിനാലെയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

ലോക മാതൃഭാഷാ ദിനമായ ഫെബ്രുവരി 21 ന് തിരുവനന്തപുരത്ത് വെച്ച് സുഗതാഞ്ജലി ഗ്രാൻഡ് ഫിനാലെ നടത്തുമെന്ന് മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട അറിയിച്ചു. മലയാളത്തിലെ പ്രമുഖ കവികളടങ്ങിയ വിധിനിർണ്ണയ സമിതിയാണ് ഫൈനൽ മത്സര വിജയികളെ തെരഞ്ഞെടുത്തത്. ഗ്രാൻഡ് ഫിനാലെയിലെ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്ന വിജയികൾക്ക് മലയാളം മിഷൻ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റുകളും സമ്മാനിക്കും.

അൽജുബൈൽ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ സൗപണിക വെസ്റ്റ്‌ലൈൻ കോർപ്പറേറ്റ് കമ്പനിയിലെ ബിസിനസ് ഡെവലപ്പ് മെൻറ് ഓഫീസറായ അനിൽ കുമാറി ന്റെയും അധ്യാപികയായ രെഹ്‌ന അനിലിന്റെയും മകളാണ്. റിയാദ് ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥനായ പുഷപരാജിന്റെയും സന്ധ്യ പുഷ്പരാജിന്റെയും മകളായ നേഹ റിയാദ് ഇന്റർ നാഷണൽ ഇന്ത്യൻ സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഇരുവരും മലയാളം മിഷൻ സൗദിഅറേബ്യ ചാപ്റ്ററിനു കീഴിലുള്ള പഠനകേന്ദ്രങ്ങളിലെ കണിക്കൊന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് പഠിതാക്കളാണ്.


മലയാളം മിഷൻറെ സുഗതാഞ്ജലി ആഗോളകാവ്യാലാപന മത്സരത്തിൻറെ ഫൈനൽ മത്സരത്തിൽ വിജയികളായ സൗപർണിക അനിലും (സബ് ജൂനിയർ) നേഹ പുഷ്പരാജും (സീനിയർ)


Read Previous

പ്രിയങ്കയും രാഹുലും ജയിച്ചത് ഭീകരരുടെ വോട്ട് നേടി; കേരളം ‘മിനി പാകിസ്ഥാനെ’ന്ന് ബിജെപി മന്ത്രിയുടെ വിവാദ പരാമര്‍ശം

Read Next

മോചനമില്ല; നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ യെമന്‍ പ്രസിഡണ്ട്‌ അനുമതി നല്‍കി; ഒരുമാസത്തിനകം വധശിക്ഷ നടപ്പാക്കാന്‍ സാധ്യത

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »