Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍


ഇസ്ലാമാബാദ്: പാകിസ്ഥാനിലെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ബലൂചിസ്ഥാനില്‍ ശനിയാഴ്ച ഉണ്ടായ വിവിധ ആക്രമണങ്ങളില്‍ 120 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഏഴോളം ഇടങ്ങളിലായുണ്ടായ ചാവേര്‍ ആക്രമണം, വെടിവെപ്പ് തുടങ്ങിയ സംഭവങ്ങളില്‍ സാധാരണക്കാരുള്‍പ്പെടെ 33 പേരും, സുരക്ഷാ സേന നടത്തിയ തിരിച്ചടിയില്‍ 92 അക്രമികളും കൊല്ലപ്പെട്ടെന്നാണ് പാക് സൈന്യത്തിന്റെ വിശദീകരണം.

സാധാരണക്കാരെയും, ഉയര്‍ന്ന സുരക്ഷയുള്ള ജയില്‍, പൊലീസ് സ്റ്റേഷനുകള്‍, അര്‍ദ്ധസൈനിക കേന്ദ്ര ങ്ങള്‍ എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണങ്ങള്‍ നടന്നത്. ആക്രമണങ്ങളില്‍ പതിനെട്ട് സാധാരണ ക്കാരും, 15 സുരക്ഷാ ഉദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടത്. ബലൂച് വിഘടനവാദികളും പാക് താലിബാനും ബലൂചിസ്ഥാനിലും പാകിസ്ഥാനില്‍ ആക്രമണം നടത്തുന്നത് പതിവാണ്. എന്നാല്‍, അടുത്തിടെ നടന്ന ഏറ്റവും ബൃഹത്തായതും സംഘടിതവുമായ ആക്രമാണ് ശനിയാഴ്ച ഉണ്ടായതെന്നും സൈന്യം വിശദീ കരിക്കുന്നു. എന്നാല്‍, ബലൂചിസ്ഥാനില്‍ കഴിഞ്ഞ 48 മണിക്കൂറിനിടെ സൈന്യം നടത്തിയ തിരിച്ചടി കളില്‍ കുറഞ്ഞത് 133 തീവ്രവാദികള്‍ കൊല്ലപ്പെട്ടതായും അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച കൊല്ലപ്പെട്ട 92 പേര്‍ ഉള്‍പ്പെടെയുള്ള കണക്കുകളാണ് സൈന്യം പങ്കുവച്ചിട്ടുള്ളത്.

നിരോധിത സംഘടനയായ ബലൂച് ലിബറേഷന്‍ ആര്‍മി ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തി ട്ടുണ്ട്. ആക്രമണങ്ങളില്‍ സംഘടനയുടെ വനിതാ പ്രവര്‍ത്തകരുള്‍പ്പെടെ പങ്കെടുത്തതായും ബലൂച് ലിബറേഷന്‍ ആര്‍മി അവകാശപ്പെട്ടു. ഇത് സാധൂകരിക്കുന്ന വിഡിയോകളും സംഘടന പുറത്തുവിട്ടു. ആക്രമണങ്ങളില്‍ ചില ബാങ്കുകള്‍ കൊള്ളയടിക്കുകയും ഒരു പോലീസ് സ്റ്റേഷനില്‍ നിന്നും ആയുധ ങ്ങള്‍ കൈക്കലാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. നിരവധി വാഹനങ്ങളും അഗ്നിക്കിയായി.

ആക്രമണം നടത്തുന്നതിന് ബലൂച് വിഘടനവാദികള്‍ക്ക് ഇന്ത്യയുടെ പിന്തുണ ലഭിച്ചിട്ടുണ്ടെന്ന് പാകി സ്ഥാന്‍ ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്വി ആരോപിച്ചു. നേരത്തെയും സമാനമായ ആരോപണം പാകിസ്ഥാന്‍ ഉന്നയിച്ചിട്ടുണ്ടെങ്കിലും ഇന്ത്യ ഇതിനോട് പ്രതികരിച്ചിരുന്നില്ല.


Read Previous

ഇറാന്‍ ക്രൂഡിന് പകരം ഇന്ത്യ വെനസ്വേലയില്‍നിന്ന് എണ്ണ വാങ്ങും: ട്രംപ്; വിമര്‍ശിച്ച് കോണ്‍ഗ്രസ്

Read Next

വിഭാഗിയക്കെതിരെ സ്നേഹസന്ദേശ ക്യാമ്പയിന്‍ നടത്തണം: ശിഹാബ് കൊട്ടുക്കാട്, നാസർ കാരന്തൂരിന് ഫോർക റിയാദ് സ്വീകരണം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »