Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സുജിത് ദാസ് ബലാത്സംഗം ചെയ്‌തെന്ന് യുവതി; കുടുംബം തകര്‍ക്കാന്‍ ശ്രമമെന്ന് മുന്‍ എസ്പി; പരാതി നുണയെന്ന് അന്വേഷണ റിപ്പോര്‍ട്ട്


മലപ്പുറം: പിവി അന്‍വര്‍ എംഎല്‍എയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് സസ്‌പെന്‍ ഷനിലായ മലപ്പുറം മുന്‍ എസ്പി സുജിത് ദാസ് തന്നെ ബലാത്സംഗം ചെയ്‌തെന്ന് വീട്ടമ്മ യുടെ വെളിപ്പെടുത്തല്‍. സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട പരാതി നല്‍കാനെത്തിയ തന്നെ മലപ്പുറം മുന്‍ എസ്പി സുജിത് ദാസ്, പൊന്നാനി മുന്‍ സിഐ വിനോദ് എന്നിവര്‍ പീഡിപ്പിച്ചെന്നും തിരൂര്‍ മുന്‍ ഡിവൈഎസ്പി വിവി ബെന്നി ഉപദ്രവിച്ചെന്നുമാണ് യുവതി പറയുന്നത്. സുഹൃത്തായ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് വഴങ്ങാന്‍ എസ്പി ആവശ്യപ്പെട്ടുവെന്നും പൊന്നാനി സ്വദേശിയായ യുവതി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, യുവതിയുടെ ആരോപണം എസ്പി സുജിത് ദാസ് പൂര്‍ണമായി നിഷേ ധിച്ചു. തന്റെ കുടുംബം തകര്‍ക്കാനാണ് ശ്രമം നടക്കുന്നത്. ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സിവിലായും ക്രിമിനലായും കേസ് നല്‍കുമെന്നും സുജിത് ദാസ് പറഞ്ഞു. 2022ല്‍ സഹോദരനും കുട്ടിക്കുമൊപ്പമായിരുന്നു സ്ത്രീ തന്റെ ഓഫീസി ലെത്തിയത്. അതിന് രേഖകളും ഉണ്ട്. പൊന്നാനി ഇന്‍സ്പക്ടെര്‍ക്കെതിരെയും തിരൂര്‍ ഡിവൈഎസ്പിക്കെതിരെയും പരാതിയുമായാണ് യുവതി എത്തിയത്.

സാധാരണ പരാതിക്കാരെ കാണുന്നതുപോലെയാണ് ഇവരെ കണ്ടത്. പൊന്നാനി സ്റ്റേഷനുമായി ബന്ധപ്പെട്ട് നിരവധി പരാതി നല്‍കുന്ന സ്ത്രീയാണ് ഇവരെന്ന് അറിയാന്‍ കഴി ഞ്ഞെന്നും എസ്പി പറഞ്ഞു. ഇപ്പോള്‍ ഉയര്‍ന്ന പരാതിക്ക് പിന്നില്‍ ഒരു മനുഷ്യനെ എങ്ങനെയെങ്കിലും ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നും സുജിത് ദാസ് പറഞ്ഞു

സംഭവത്തെ കുറിച്ച് നേരത്തെ പരാതി വന്നപ്പോള്‍ അന്വേഷിച്ചിരുന്നെന്നും കഴമ്പി ല്ലെന്ന് കണ്ട് തള്ളിയതാണെന്നും ഡിവൈഎസ്പി ബെന്നി പറഞ്ഞു. എല്ലാതലങ്ങളിലും പരിശോധിച്ച ശേഷമാണ് കഴമ്പില്ലെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് പരാതി തള്ളിയതെന്നും ബെന്നി പറഞ്ഞു. മുട്ടില്‍ മരം മുറിക്കേസുമായി ബന്ധപ്പെട്ട് അന്വേ ഷണം പുരോഗമിക്കുന്നതിന്റെ ഭാഗമായിട്ടാണ് തനിക്കെതിരെ ഒരു ചാനല്‍ ഇത്തര ത്തില്‍ വാര്‍ത്തകള്‍ നല്‍കുന്നതെന്നും ബെന്നി പറഞ്ഞു.


Read Previous

നിര്‍മാണമേഖലയില്‍ ‘അമേരിക്ക ഫസ്റ്റ്’ അജണ്ട നടപ്പാക്കുമെന്ന് ട്രംപ്; സാമ്പത്തിക ഓഡിറ്റിന് മസ്‌കിന്‍റെ നേതൃത്വത്തില്‍ കമ്മിഷന്‍

Read Next

രാജ്യത്തെ വ്യവസായ നിക്ഷേപ സൗഹൃദ റാങ്കിങ്ങില്‍ കേരളം ഒന്നാമത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »