Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കെ.എം.സി.സി മെഹ്ഫിലെ സുകൂൻ ജനപങ്കാളിത്വം കൊണ്ട് ശ്രദ്ദേയമായി.


റിയാദ്: റിയാദ് കെ.എം.സി.സി തൃശൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച “മെഹ്ഫിലെ സുകൂൻ” ഫാമിലി മീറ്റ്, അറബിക് ഡാൻസ്, ഒപ്പന, മാപ്പിളപ്പാട്ട്, കോൽക്കളി തുടങ്ങിയ കലാപരിപാടി കളോടെ വൻ ജനപങ്കാളിതത്തിൽ അരങ്ങേറി. സൂഫി, ഗസൽ ഗാനാലാപന രംഗത്ത് പ്രശസ്തനായ ലക്ഷദ്വീപ് ഗായകൻ ളിറാർ അമിനി തൻ്റേതായ ആലാപന ശൈലിയിൽ സ്വരമാധുര്യം കൊണ്ടും അതിമനോഹരമായ ഈണത്തോടൊപ്പം ആസ്വാദകരുടെ ഹൃദയം കീഴടക്കി.

റിയാദ് ഡ്യൂൻസ് ഇൻ്റർനാഷ്ണൽ സ്കൂളിൽ മെഹ്ഫിലെ സുകൂൻ ചടങ്ങിൽ നടന്ന സാംസ്കാരിക സമ്മേളന ത്തിൽ പ്രോഗ്രാം കമ്മറ്റി ചെയർമാൻ കബീർ വൈലത്തൂർ അധ്യക്ഷനായി. കെ.എം.സി.സി സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് മുഹമ്മദ്കുട്ടി മുള്ളൂർക്കര സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി അൻഷാദ് കയ്പമംഗലം ഒരു വർഷം നീണ്ടു നിൽക്കുന്ന പദ്ധതികൾ ചടങ്ങിൽ വിശദീകരിച്ചു.

നാഷണൽ കമ്മറ്റി ജന സെക്രട്ടറി അഷ്റഫ് വെങ്ങാട്, നാഷണൽ കമ്മറ്റി അംഗം മുജീബ് ഉപ്പട, സെൻട്രൽ കമ്മറ്റി ഭാരവാഹികളായ അഷ്റഫ് വെള്ളപ്പാടം, മജീദ് പയ്യന്നൂർ, ജലീൽ തിരൂർ, വനിതാ വിങ് പ്രസിഡൻ്റ് റഹ്മത്ത് അഷ്റഫ്, സെക്രട്ടറി ജസീല മൂസ, ഒഐസിസി പ്രതിനിധി അബ്ദുള്ള വല്ലാഞ്ചിറ റാസൽ ഖൈമ കെഎംസിസി പ്രതിനിധി അബ്ദുൽ സലാം തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു.
ജില്ലാ കമ്മറ്റി ട്രഷറർ മുഹമ്മദ് ഷാഫി കല്ലിങ്കൽ നന്ദി പറഞ്ഞു.

പരിപാടിയോട് അനുബന്ധിച്ച് മുൻ കഴിഞ്ഞുപോയ ജില്ലാ നേതാക്കളെ പരിചയപ്പെടുത്തുന്നതും, തൃശ്ശൂർ സി എച്ച് സെൻ്ററുമായി ബന്ധപ്പെട്ടുള്ള പ്രത്യേക പവലിയനും, സെൻട്രൽ കമ്മറ്റി വൽഫെയർ വിങ്ങിൻ്റെ നേതൃത്വത്തിൽ ബ്ലഡ് ഡൊണേഷൻ ഡെസ്ക്, ഗുരുവായൂർ മണ്ഡലം സെക്രട്ടറി ഹിജാസ് മാട്ടുമേലിൻ്റെ നേതൃത്വത്തിൽ നോർക്ക ഹെൽപ്പ് ഡെസ്ക്, നോർക്ക ഇൻഷുറൻസ് പരിരക്ഷയിൽ പ്രവാസികൾക്കുള്ള പരാതിയിൽ ഒപ്പ് ശേഖരണവും നടത്തി.

ജന പങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായ മെഹ്ഫിലെ സുകൂൻ ഫാമിലി മീറ്റ് പരിപാടിക്ക് സ്‌കോപ്പ് വളണ്ടിയർ വിങ് ചെയർമാൻ നജീബ് നെല്ലാംകണ്ടി, സലീം ചാലിയം, ഹിജാസ് തിരുനല്ലൂർ, ഉമർ ചളിങ്ങാട്, സുബൈർ ഒരുമനയൂർ, ഷാഹിദ് കറുകമാട്, ഫൈസൽ വെണ്മനാട്, സയ്യിദ് ഷാഹിദ് തങ്ങൾ, സലീം പാവറട്ടി, സഹീർ ബാബു, ആബിദ് തളി, ഷിഫ്നാസ് ശാന്തിപുരം, യൂസഫ് മണലൂർ, അനസ് കേച്ചേരി, ജഹാംഗീർ, ഫസ്ന ഷാഹിദ്, ജിസ്‌ന മുഹമ്മദ് ഷാഫി തുടങ്ങിയർ നേത്രത്വം നൽകി.


Read Previous

റിയാദ് ഒതുക്കുങ്ങൽ പഞ്ചായത്ത് കെഎംസിസി ‘തരംഗ്’ ക്യാമ്പയിൻ സാമാപിച്ചു.

Read Next

സത്താർ കായംകുളം അനുസ്മരണം സംഘടിപ്പിച്ച് കൃപ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »