സുന്ദര’മായി എറിഞ്ഞിട്ടു; മൂന്നാം ടി20യില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം


ഹരാരെ: സിംബാബ്‌വെയ്ക്ക് എതിരായ മൂന്നാം ടി20യില്‍ ഇന്ത്യക്ക് 23 റണ്‍സ് വിജയം. 183 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ സിംബാബ്‌വെ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തു. അര്‍ധസെഞ്ചുറിയുമായി ഡിയോണ്‍ മയേഴ്സ് സിംബാബ്വെയ്ക്കായി പൊരുതിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല.

ആദ്യ ബാറ്റ് ചെയ്ത ഇന്ത്യക്ക് അര്‍ധസെഞ്ചുറി നേടിയ ഗില്ലിന്റേയും ഗെയ്ക്വാദിന്റേയും ഇന്നിങ്സുകളാണ് തുണയായത്. വാഷിങ് ടണ്‍ സുന്ദറിന്റെ മികച്ച ബൗളിങ്ങാണ് ആതിഥേയരെ തകര്‍ത്തത്. നാലോവറില്‍ പതിനഞ്ച് റണ്‍സ് മാത്രം വിട്ടുനല്‍കി സുന്ദര്‍ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി.ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി.

183 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സിംബാബ്വേ തുടക്കത്തിലേ തകര്‍ന്നു. 19 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. വെസ്ലി (1), മരുമാനി(13), ബ്രയാന്‍ ബെന്നറ്റ്(4) എന്നിവര്‍ പുറത്തായി. പിന്നാലെ വന്നവരില്‍ ഡിയോണ്‍ മയേഴ്സും ക്ലൈവ് മദണ്ടെയുമാണ് അല്‍പ്പമെങ്കിലും പൊരുതിയത്. ക്ലൈവ് 26 പന്തില്‍ നിന്ന് 37 റണ്‍സെടുത്തു. 49 പന്തില്‍ നിന്ന് ഡിയോണ്‍ 65 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. സിക്കന്ദര്‍ റാസ(15), ജൊനാഥന്‍ കാംബെല്‍(1)എന്നിവര്‍ നിരാശപ്പെടുത്തി.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ അര്‍ധ സെഞ്ചറി നേടി. 49 പന്തുകള്‍ നേരിട്ട ഗില്‍ 66 റണ്‍സെടുത്തു പുറത്തായി. 28 പന്തുകളില്‍നിന്ന് ഋതുരാജ് ഗെയ്ക്വാദ് 49 റണ്‍സെടു ത്തു. യശസ്വി ജയ്‌സ്വാള്‍ 27 പന്തില്‍ 36 റണ്‍സും സ്വന്തമാക്കി.


Read Previous

ഹോട്ടലില്‍ വച്ച് മറിയം റഷീദയെ കടന്നുപിടിച്ചപ്പോള്‍ തടഞ്ഞത് വിരോധത്തിന് കാരണമായി; ഐഎസ്ആര്‍ഒ ചാരക്കേസ് കെട്ടിച്ചമച്ചത്; സിബിഐ കുറ്റപത്രം

Read Next

തൃശൂരിലും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു; സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കോളറ ബാധ: ജാഗ്രതാ മുന്നറിയിപ്പ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »