ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
മകളുടെ വിവാഹത്തിനു സ്വരുക്കൂട്ടിയ ധനംകൊണ്ട് അഞ്ച് കുടുംബങ്ങള്‍ക്ക് സ്നേഹ ത്തണലൊരുക്കാന്‍ തീരുമാനിച്ച കണ്ണൂര്‍ ഇരിട്ടി സുന്ദരന്‍ മേസ്ത്രിയും കുടുംബവും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. പേരുകൊണ്ട് മാത്രമല്ല മനസുകൊണ്ടും സുന്ദര നാണെന്ന് എന്ന് തെളിയിക്കുകയാണ് കണ്ണൂര്‍ ഇരിട്ടി സ്വദേശി. ബംഗളൂര് നിന്നും ഉന്നത പഠനം കഴിഞ്ഞു വന്ന മകള്‍ രണ്ടു വര്‍ഷത്തിനു ശേഷം മതി വിവാഹം എന്ന് അറിയിച്ച തോടെയാണ് സുന്ദരന്‍ മേസ്ത്രി വിവാഹത്തിനുള്ള തുക അഞ്ച് കുടുംബങ്ങള്‍ക്ക് വീടൊരുക്കാന്‍ മാറ്റിവെച്ചത്. വീടില്ലാത്ത അഞ്ച് നിര്‍ധന കുടുംബങ്ങളാണ് ഈ കുടുംബത്തിന്റെ സ്നേഹമനസുകൊണ്ട് ആശ്വാസത്തിന്റെ കരപറ്റുന്നത്. അടച്ചുറ പ്പുള്ള വീട്ടില്‍ ഇവര്‍ക്ക് ഇനി കയറിക്കിടക്കാം.
750 ചതുരശ്ര അടിയില്‍ അഞ്ച് കോണ്‍ക്രീറ്റ് വീടുകളാണ് കെട്ടിട നിര്‍മ്മാണ രംഗത്ത് തുടരുന്ന സുന്ദരന്‍ മേസ്ത്രി പണിഞ്ഞത്. ഒരു കോടിയോളം രൂപയാണ് വീടുകള്‍ക്ക് ചിലവ്. ചുറ്റുമതില്‍ ഉള്ള നാല് വീതമുള്ള സ്ഥലത്താണ് വീടുകള്‍ ഉള്ളത്. രണ്ടു ബെഡ് റൂം, ശുചിമുരി, അടുക്കള, വരാന്ത, പിന്‍വശത്ത് ഷീറ്റ് മേഞ്ഞ മുറ്റം എന്നിവയാണ് വീടുകളില്‍ ഉള്ളത്. അഞ്ച് കുടുംബങ്ങള്‍ക്ക് ഒരു കിണറില്‍ നിന്നും ജലവും ലഭിക്കും. ഈ വീടുകളുടെ അവസാന മിനുക്ക് പണിയിലാണ് സുന്ദരനും കുടുംബവും. സുന്ദരന്‍, ഭാര്യ, ഷീന, മക്കളായ സോന, സായന്ത് എന്നിവരാണ് വീട് പണിക്ക് നേതൃത്വം നല്‍കുന്നത്.
165 അപേക്ഷകളാണ് സുന്ദരന് ലഭിച്ചത്. ഇതില്‍ നിന്നാണ് പരിശോധിച്ച് കുടുബാംഗങ്ങ ളെ കണ്ടെത്തിയത്. പായം പഞ്ചായത്തിലെ മൂന്നും അയ്യങ്കുന്നിലെ രണ്ടും കുടുംബങ്ങള്‍ ക്കാണ് വീട് നല്‍കുന്നത്. ഒന്നാമത്തെ വീട് ഈ ലിസ്റ്റിലെ ഭിന്നശേഷിയുള്ള കുടുംബ ത്തിനു നല്‍കും. മറ്റുള്ള വീടുകള്‍ നറുക്കെടുപ്പ് വഴി നല്‍കും. ഈ അഞ്ച് കുടുംബാംഗ ങ്ങള്‍ക്കും 20000 രൂപ വീതം നല്‍കുകയും ചെയ്യുന്നുണ്ട്. കട്ടിലും കിടക്കയും മറ്റു സൌകര്യങ്ങളും ഈ കുടുംബം നല്‍കും.
പ്ലാസ്റ്റിക് കൂരയില്‍ കഴിഞ്ഞിരുന്ന ഒരു കുടുംബത്തിനു മുന്‍പ് സുന്ദരന്‍ വീട് നല്‍കി യിരുന്നു. അപ്പോള്‍ ഇവര്‍ താമസിച്ചത് ഒറ്റമുറി വീട്ടിലായിരുന്നു. ഇതിനു പിന്നാലെ കെട്ടിട നിര്‍മ്മാണ രംഗത്ത് ഇവര്‍ അഭിവൃദ്ധി നേടി. ഇതോടെയാണ് ജീവകാരുണ്യം എന്ന സദ്‌പ്രവര്‍ത്തിയും സുന്ദരന്‍ തന്റെ ജീവിതത്തിന്റെ ഭാഗമാക്കിയത്.