
റിയാദ് : റിയാദിലെ ബത്ത ഗുറാബി, കേരള മാർക്കറ്റ് ഏരിയയിലെ കൂട്ടായ്മ ആയ ഫൗണ്ടേഷൻ ഓഫ് റിയാദ് മാർക്കറ്റ് അഡ്‌വെന്റർസ് (ഫോർമ) കൂട്ടയ്മ സംഘടിപ്പിക്കുന്ന ഒന്നാമത് സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ഫിക്സ്ചർ പ്രകാശനം നെസ്റ്റോ ബത്ത വില്ലാജിയോ ബ്രാഞ്ച് മാനേജർ നിർവഹിച്ചു.
ബത്തയിലെ ഗുറാബി, കേരള മാർക്കറ്റ്, ഫറസ്‌ദഖ് ഏരിയയിൽ ജോലി ചെയ്യുന്നവരും താമസക്കാരുമായ 8 ടീമുകളാണ് ഇതിൽ മത്സരിക്കുന്നത്. 8 ടീമുകളെ 2 ഗ്രൂപ്പുകളാക്കി ലീഗ് അടിസ്ഥാനത്തിലാണ് മത്സര ങ്ങൾ നടക്കുക. എഫ്‌സി സോൺകോം, എഫ്‌സി മാൽബ്രിസ്, എഫ്‌സി കെൽകോ, എഫ്‌സി റിയാദ്, എഫ്‌സി എലെക്ട്രോൺ, എഫ്‌സി ഗുറാബി, എഫ്‌സി മന്തൂബ്, എഫ്‌സി റഹാൽ എന്നീ ടീമുകളാണ് മത്സരിക്കുന്നത്. മത്സരങ്ങൾ ഡിസംബർ 12, 19 തിയ്യതികളിലായി ഹറാജിനു സമീപമുള്ള അസിസ്റ്റ് ഫുട്ബോൾ അക്കാദമിയിൽ വെച്ചാണ് നടക്കുന്നത്.
വിന്നേഴ്‌സിന് അൽ നജ്‌ദ് ടെലികോം സ്പോൺസർ ചെയ്യുന്ന ട്രോഫിയും റണ്ണേഴ്‌സിന് സോൺകോം സ്പോൺസർ ചെയ്യുന്ന ട്രോഫിയും നൽകും. പരിപാടിയിൽ ടൂർണമെന്റ് ചെയർമാൻ ഇക്ബാൽ പൂക്കാട് അധ്യക്ഷൻ ആയ യോഗത്തിൽ ടൂർണമെന്റ് കൺവീനർ ഉത്ഘാടനം ചെയ്‌തു. ടൂർണമെന്റ് ട്രഷറർ നിസാർ അരീക്കോട് ടൂൺമെന്റിനെ പറ്റിയുള്ള വിശദമായ വിവരങ്ങൾ നൽകി. വൈസ് ചെയർമാൻ മാരായ ഷജീർ കെപി, ശാക്കിർ സോൺകോം ജോയിന്റ് കൺവീനർ മാരായ നൗഷാദ് പികെ, സുധീഷ് മാൽബ്രീസ് ചീഫ് കോഡിനേറ്റർ ഫൈസൽ പാഴൂർ എന്നിവരും പ്രസംഗിച്ചു.