റിയാദ് : എബിസി കാർഗോ ബ്ലാക്ക് ആൻഡ് വൈറ്റ് എഫ് സി സൂപ്പർ കപ്പ് സീസൺ 2 നയൻസ് ഫുട്ബോൾ ടുർണമെന്റിന്റെ ഇന്നലെ നടന്ന വാശിയേറിയ മത്സരങ്ങൾ ക്കൊടുവിൽ പെനാൽറ്റി ഷൂട്ട് ഔട്ടിലൂടെ ജോയിന്റ് ഗൾഫ് ബിസിനെസ്സ് പ്രവാസി സോക്കർ സ്പോർട്ടിങ് , ഫോർവേഡ് ലോജിസ്റ്റിക് ബ്ലാസ്റ്റേഴ്‌സ് എഫ് സി വാഴക്കാടിനെ തകർത്തു കപ്പു സ്വന്തമാക്കി.

കളിയുടെ പതിനേഴാം മിനിറ്റിൽ ആദ്യ ഗോൾ നേടി ബ്ലാസ്റ്റേഴ്‌സ് വാഴക്കാടിന്റെ ജിഷ്ണു ലീഡ് ചെയ്തപ്പോൾ ഇരുപത്തൊൻപതാം മിനിറ്റിൽ ആരിഫിന്റെ മനോഹരമായ ഗോളിലൂടെ പ്രവാസി സോക്കർ തിരിച്ചടിച്ചു. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതമടിച്ചു സമനില പാലിച്ചതോടെ പെനാൽറ്റി ഷൂട്ട് ഔട്ടിലൂടെ നാലേ മൂന്നിന് പ്രവാസി സോക്കർ വിജയിക്കുകയായിരുന്നു.
സൂപ്പർ കപ്പ് ട്രോഫി എബിസി കാർഗോ മാനേജിങ് ഡയറക്ടർ സലിം പുതിയോട്ടിയിൽ നിന്നും വിജയികൾ ഏറ്റുവാങ്ങി. അറബ് ഡ്രീംസ് റിയാദ് മാനേജർ സാദിഖ് ക്യാഷ് പ്രൈസ് നൽകി. കാൻഡിൽ നൈറ്റ് ട്രേഡിങ് മാനേജർ ഷിയാസ് റണ്ണേഴ്‌സ് ട്രോഫിയും ഫ്രണ്ടി പേ സലിം , ഫ്രണ്ടി പാക്കേജ് ലുഖ്‌മാൻ ക്യാഷ് പ്രൈസും നൽകി.

ചടങ്ങുകളിൽ റിഫ ഭാരവാഹികളും ടൂര്ണമെൻ്റ് സ്പോൺസേർസും മറ്റു പ്രമുഖരും പങ്കെടുത്തു.തണുപ്പിനെ വകവെക്കാതെ ആദ്യാവസാനം വരെ സെമി , ഫൈനൽ മത്സരങ്ങൾ കാണുവാൻ ഫുട്ബോൾ ആരാധകർ അൽ മുതവാ സ്റ്റേഡിയം ആഘോഷ രാവാക്കി. സമ്മാനദാന ചടങ്ങുകൾ ബഷീർ ഈങ്ങാപ്പുഴ ഉദ്ഘാടനം ചെയ്തു ഇൽയാസ് തിരൂർ നന്ദിയും അറിയിച്ചു.