റിയാദ്: കേളി കലാ സാംസ്‌കാരിക വേദി അൽഖർജ് ഏരിയ,സഹന യൂണിറ്റ് ജോയിൻ സെക്രട്ടറി സുരേന്ദ്രൻ എം പിക്ക് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. കഴിഞ്ഞ 32 വർഷമായി സഹനയിൽ ജോലി ചെയ്തു വരുന്ന സുരേന്ദ്രൻ കൊല്ലം ജില്ലയിലെ പുനലൂർ സ്വദേശിയാണ്.കേളി അൽഖർജ് ഏരിയ ആരംഭിച്ചകാലം മുതലുള്ള പ്രവർത്തകനാണ് സുരേന്ദ്രൻ. സഹന യൂണിറ്റ് വൈസ് പ്രസിഡന്റ്, ട്രഷറർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

യൂണിറ്റ് പരിധിയിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ യൂണിറ്റ് സെക്രട്ടറി അബ്ദുൽ സമദ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് മാത്യു അധ്യക്ഷത വഹിച്ചു. കേളി അൽഖർജ് ഏരിയ സെക്രട്ടറിയും കേന്ദ്ര കമ്മറ്റി അംഗവുമായ രാജൻ പള്ളിത്തടം, കേന്ദ്രകമ്മറ്റി അംഗങ്ങളായ പ്രദീപ് കൊട്ടാരത്തിൽ, ലിപിൻ പശുപതി, ഏരിയ വൈസ്പ്രസിഡന്റ് ഗോപാലൻ,ഏരിയ കമ്മറ്റിഅംഗം രമേശ് എൻ ജെ, കൂടാതെ നിരവധി യൂണിറ്റ് അംഗങ്ങളും ആശംസകൾ അറിയിച്ചു സംസാരിച്ചു..യൂണിറ്റിൻ്റെ ഉപഹാരം സെക്രട്ടറി അബ്ദുൽ സമദ് സുരേന്ദ്രന് കൈമാറി. യാത്രയയപ്പിന് സുരേന്ദ്രൻ നന്ദി പറഞ്ഞു.