തിരുവനന്തപുരം: സമരം നടത്തുന്ന ആശാ വര്‍ക്കര്‍മാരെ കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദര്‍ശിച്ച സംഭവത്തില്‍ അധിക്ഷേപ പരാമര്‍ശവുമായി സിഐടിയു നേതാവ്. സുരേഷ് ഗോപി എല്ലാവര്‍ക്കും കുട കൊടുക്കുന്നു, ഇനി ഉമ്മയുംകൂടി കൊടുത്തോ എന്ന് അറിയില്ലെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി കെ എന്‍ ഗോപിനാഥ് പറഞ്ഞു.

കുട കൊടുക്കുന്നതിന് പകരം ഓണറേറിയം കൊടുക്കാന്‍ സുരേഷ് ഗോപിക്ക് പാര്‍ലമെന്റില്‍ സംസാരിക്കാമായിരുന്നില്ലേ എന്നും അദ്ദേഹം ചോദിച്ചു. ലേബര്‍ കോഡ് കൊണ്ടുവന്ന് 12 മണിക്കൂര്‍ ജോലിയാക്കണം എന്ന നിര്‍ദേശം കൊണ്ടുവന്നത് ഞങ്ങളല്ല, ബിജെപി സര്‍ക്കാരാണ്. അവരാണ് ഇവിടെ സമരത്തിന് വന്നത്. കെ എന്‍ ഗോപിനാഥ് അഭിപ്രായപ്പെട്ടു.
സമരനായകന്‍ സുരേഷ് ഗോപി സമരകേന്ദ്രത്തില്‍ എത്തുന്നു. എല്ലാവര്‍ക്കും കുട കൊടുക്കുന്നു, ഇനി ഉമ്മയും കൂടി കൊടുത്തോ എന്ന് അറിയാന്‍ പാടില്ല. നേരത്തെ അങ്ങനെ കൊടുക്കുന്ന പതിവുണ്ടായി രുന്നു. ആരോ രണ്ടുപേര്‍ പരാതിപ്പെട്ടതോടു കൂടി ഉമ്മകൊടുക്കല്‍ നിര്‍ത്തി എന്ന് തോന്നുന്നു. ഇപ്പോള്‍ കുട കൊടുക്കുകയാണ് കേന്ദ്രമന്ത്രി. കുട കൊടുക്കുന്നതിന് പകരം ഈ ഓണറേറിയത്തിന്റെ കാര്യ ത്തില്‍ പാര്‍ലമെന്റില്‍ പറഞ്ഞ് എന്തെങ്കിലും നേടിക്കൊടുക്കേണ്ടേ. ആ ഓഫറുമായിട്ട് വേണ്ടേ ആ സമരപ്പന്തലില്‍ വരാന്‍ കെ എന്‍ ഗോപിനാഥ് ചോദിച്ചു.
ആശാവര്‍ക്കമാരുടെ സമരത്തെ പരിഹസിച്ച് സിഐടിയു നേതാവും സിപിഎം കേന്ദ്രകമ്മിറ്റി അംഗവു മായ എളമരം കരീം നേരത്തേ രംഗത്തെത്തിയിരുന്നു. സമരം നടത്തുന്നത് ഏതോ ഒരു ഈര്‍ക്കില്‍ സംഘടനയാണെന്നും മാധ്യമശ്രദ്ധ കിട്ടിയപ്പോള്‍ സമരം ചെയ്യുന്നവര്‍ക്ക് ഹരമായെന്നുമായിരുന്നു എളമരം കരീം പരിഹസിച്ചത്. ആശാവര്‍ക്കേഴ്‌സിനെ അധിക്ഷേപിച്ച കെ എന്‍ ഗോപിനാഥിന്റെ പരാമര്‍ശം സിഐടിയുവിന്റെ നയമല്ലെന്ന് ദേശീയ സെക്രട്ടറി എ ആര്‍ സിന്ധു പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യങ്ങളാണ് ആശമാരുടെ സമരത്തിനുള്ളതെന്നും സിന്ധു അഭിപ്രായപ്പെട്ടു.