അസുഖബാധിതനായി ദുരിതത്തിലായ സുരേഷ് സംമുഹ്യപ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങി.


അൽഹസ്സ: അസുഖബാധിതനായി സാമ്പത്തികപ്രതിസന്ധിയിലായ പ്രവാസി നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.

സുരേഷ് എയർപോർട്ടിൽ നവയുഗം നേതാക്കൾക്കൊപ്പം.

ഒരു മാസം മുമ്പാണ് ദമാമിലെ ഒരു സ്വകാര്യ കമ്പനിയിൽ ചെറിയ ശമ്പളത്തിന് ജോലി ചെയ്തിരുന്ന സുരേഷ് എന്ന പ്രവാസിയ്ക്ക് കുടലിൽ പഴുപ്പ് ബാധിച്ചു അത്യാസന്നനിലയി ലായത്. കമ്പനിയുടെ ഇക്കാമയോ, ഇൻഷുറൻസോ ഇല്ലാത്തതിനാൽ ആശുപത്രി ചികി ത്സ ബുദ്ധിമുട്ടായി വന്നു. തുടർന്ന് തന്റെ ബന്ധുവായ, നവയുഗം അൽഹസ ഷുഖൈഖ് യൂണിറ്റ് മെമ്പറും, നോർക്ക കൺവീനറുമായ സുജി കോട്ടൂരിന്റെ സഹായം സുരേഷ് തേടിയത്. സുജി കോട്ടൂർ അഭ്യർത്ഥിച്ചതനുസരിച്ചു നവയുഗം അൽഹസ്സ ജീവകാരു ണ്യവിഭാഗം സുരേഷിന്റെ കേസ് ഏറ്റെടുക്കുകയായിരുന്നു. നവയുഗം ജീവകാരുണ്യ പ്രവർത്തകരായ ജലീൽ കല്ലമ്പലവും, സിയാദ് പള്ളിമുക്കും കൂടി നവയുഗം കേന്ദ്ര കമ്മിറ്റി രക്ഷാധികാരി ഷാജി മതിലകത്തിന്റെ സഹായത്തോടെ സുരേഷിനെ ആശുപത്രിയിൽ അഡ്മിറ്റ് ആക്കുകയും, ചികിത്സ ഉറപ്പാക്കുകയും ചെയ്തു. ചികിത്സയുടെ ഫലമായി അസുഖത്തിനു നല്ല കുറവുണ്ടാകുകയും ചെയ്തു.

എന്നാൽ ഇൻഷുറൻസ് ഇല്ലാത്തതിനാൽ ചികിത്സ ചിലവ് വർദ്ധിയ്ക്കുകയും, വലിയൊ രു തുക ആശുപത്രി ബില്ലായി വരികയും ചെയ്തതോടെ സുരേഷ് വീണ്ടും വിഷമത്തി ലായി. തുടർന്ന് ഷാജി മതിലകം ആശുപത്രി അധികൃതരുമായി സംസാരിച്ച് ബിൽ തുക മൂന്നിലൊന്നായി കുറയ്ക്കുകയും ചെയ്തു. എന്നിട്ടും ഡിസ്ചാർജ്ജ് ചെയ്യാൻ 37000 റിയാ ലോളം തുക ബില്ലായി അടയ്ക്കാനുണ്ടായിരുന്നു.

തുടർന്ന് സിയാദ് പള്ളിമുക്ക്‌, ജലീൽ കല്ലമ്പലം, ഷിബു താഹിർ, സുന്ദരേഷൻ, ഹനീഫ, സൈയ്ദലവി, ഹനീഫ, അൻവർ എന്നിവരുടെ നേതൃത്വത്തിൽ നവയുഗം അൽ ഹസ മേഖല ഷുഖൈഖ് യൂണിറ്റ് കേന്ദ്രീകരിച്ചു ചികിത്സാസഹായ ഫണ്ട് സ്വരൂപിച്ചു ആശു പത്രി ബില്ല് അടച്ചു. നവയുഗം കേന്ദ്രനേതാക്കളായ ലത്തീഫ് മൈനാഗപ്പള്ളി, ഉണ്ണി മാധവം, അൽഹസ്സ മേഖല നേതാക്കൾ എന്നിവർ ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുത്തു. തുടർന്ന് ഡിസ്ചാർജ്ജ് വാങ്ങി, ഇതിനുവേണ്ടി പ്രവർത്തിച്ച നവയുഗം ജീവകാ രുണ്യ പ്രവർത്തകരോടും, സഹായിച്ച സുമനസ്സുകളോടും നന്ദി പറഞ്ഞുകൊണ്ട് സുരേഷ് നാട്ടിലേക്ക് മടങ്ങി.


Read Previous

ട്രെയിനിൽ കയറാനുള്ള ശ്രമത്തിനിടെ പിടിവിട്ടു, നേരെ ട്രാക്കിലേക്ക്; അത്ഭുതകരമായ രക്ഷപ്പെടൽ

Read Next

രിസാല സ്റ്റഡി സർക്കിൾ റിയാദ് നോർത്ത് യൂത്ത് കൺവീൻ സമാപിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »