Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സുഹൃത്ത് വിവരങ്ങള്‍ ചോര്‍ത്തുന്നതായി സംശയം; ഫോണ്‍ ബലമായി ഫോര്‍മാറ്റ് ചെയ്ത മലയാളിക്ക് ആറു മാസം തടവ്; റിയാദ് കോടതിയാണ് വിധി പ്രസ്താവിച്ചത്


റിയാദ്: സുഹൃത്ത് വിവരങ്ങള്‍ ചോര്‍ത്തുന്നതായി സംശയിച്ച് ഫോണ്‍ പിടിച്ചുവാങ്ങി ഫോര്‍മാറ്റ് ചെയ്ത മലയാളിക്ക് ആറു മാസം തടവ്. മൊബൈല്‍ ഉടമ സ്‌പോണ്‍സറുടെ സഹായത്തോടെ നല്‍കിയ പരാതിയില്‍ റിയാദ് കോടതിയുടേതാണ് ഉത്തരവ്.

മൊബൈല്‍ ഹാക്ക് ചെയ്തെന്ന സംശയത്തിന്റെ പേരിലാണ് പ്രതി സുഹൃത്തിന്റെ ഫോണ്‍ കൈക്കലാക്കി ഫോര്‍മാറ്റ് ചെയ്തത്. പ്രതിയുടെ ഫോണ്‍ മറ്റൊരാള്‍ ഹാക്ക് ചെയ്തതായി സംശയമുണ്ടെന്ന് മൂന്നാമതൊരാളാണ് ആരോപിച്ചത്. ഇതേതുടര്‍ന്ന് പ്രതി സംശയമുള്ള വ്യക്തിയുടെ ഫ്‌ളാറ്റിലെത്തി ഫോണ്‍ കൈക്കലാക്കുകയായിരുന്നു. റൂമിന് പുറത്തേക്ക് വിളിച്ചുവരുത്തിയാണ് പരാതിക്കാരനില്‍ നിന്ന് മൊബൈല്‍ ഫോണ്‍ വാങ്ങിയത്. ഫോര്‍മാറ്റ് ചെയ്ത മൊബൈല്‍ ഫോണ്‍ ഒരാഴ്ച കഴിഞ്ഞ് തിരിച്ചേല്‍പ്പിക്കുകയും ചെയ്തു.

ഇതിനിടെ ഫോണിന്റെ ഉടമ സ്പോണ്‍സറുടെ സഹായത്തോടെ പോലീസില്‍ പരാതി നല്‍കിയിരുന്നു. അന്യായമായി ഫോണ്‍ പിടിച്ചെടുത്തെന്നായിരുന്നു പരാതി. ഫോണ്‍ തിരികെ ലഭിച്ചപ്പോള്‍ പരാതിക്കാരന്‍ കേസ് പിന്‍വലിക്കാന്‍ നോക്കിയെങ്കിലും സാധിച്ചില്ല. കേസ് നടപടികള്‍ അപ്പോഴേക്കും മുന്നോട്ട്‌പോവുകയും കോടതിയലെത്തുകയും ചെയ്തതാണ് കാരണം. ആറു മാസത്തെ തടവിന് ശിക്ഷിച്ച് വിധി വന്നെങ്കിലും പരാതിക്കാരന്റെ കൂടി പിന്തുണയോടെ മോചനത്തിനാവശ്യമായ നിയമനപടികള്‍ തുടരുമെന്ന് റിയാദിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂര്‍ പറഞ്ഞു.


Read Previous

രേവന്ത് റെഡ്ഡി തെലങ്കാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; മല്ലു ഭട്ടി വിക്രമാര്‍ക്കെ ഉപമുഖ്യമന്ത്രി, രണ്ടു വനിതകൾ ഉൾപ്പെടെ 11 പേർ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്ത്, ഔദ്യോഗിക വസതിയുടെ പേര് പ്രജാഭവന്‍ എന്നാക്കി മാറ്റി

Read Next

ഒമാനില്‍ നിന്നെത്തിയ ന്യൂ മാഹി സ്വദേശിയെ റിയാദില്‍ കാണാതായ സംഭവത്തില്‍ എംബസിക്ക് പരാതി നല്‍കി കുടുംബം; കഴിഞ്ഞ ഞായറാഴ്ചയാണ് റിയാദ് വിമാനത്താവളത്തിലെത്തിയത്, എമിഗ്രേഷന്‍ പൂര്‍ത്തിയാക്കി വിമാനം കയറിയതായി രേഖയില്ല

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »