ബോ​ക്​​സി​ങ്​ ഇ​ടി​പ്പൂ​രത്തോടെ റി​യാ​ദ്​ സീ​സ​ൺ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക്​ തു​ട​ക്കം, ഇന്ത്യയടക്കം 9 രാജ്യങ്ങളുടെ സാംസ്കാരിക തനിമ വിളിച്ചോതുന്ന വേദി സുവൈദി പാര്‍ക്ക്; ആദ്യ 9 ദിനങ്ങള്‍ ഇന്ത്യന്‍ സംസക്കാരിക പൈതൃക വിളംബരം വിളിച്ചോതും, ഘോഷയാത്രകൾ, രാജസ്ഥാനി നൃത്തം, പഞ്ചാബി നൃത്തം, തെലുങ്ക്, തമിഴ് കലാരൂപങ്ങൾ, വിവിധ കലാപരിപാടികൾ, വാദ്യമേള സംഘം, ചെണ്ടമേളം, നാസിക് ഡോൾ എന്നിവയൊക്കെ ഇന്ത്യൻ പരിപാടികൾക്ക് നിറം ചാർത്തും


റി​യാ​ദ്​: ​നാ​ലു മാ​സം നീ​ളു​ന്ന അ​ഞ്ചാ​മ​ത്​ റി​യാ​ദ്​ സീ​സ​ൺ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ലോ​ക ബോ​ക്​​സി​ങ്​ താ​ര​ങ്ങ​ളു​ടെ ഇ​ടി​പ്പൂ​ര​ത്തോ​ടെ​ ശ​നി​യാ​ഴ്​​ച തു​ട​ക്കം കു​റി​ക്കും. റി​യാ​ദ്​ ബോ​ളി​വാ​ഡ് സി​റ്റി​യി​ലെ കി​ങ്​​ഡം​ അ​രീ​ന​യി​ൽ ‘ഫോ​ർ ക്രൗ​ൺ ഷോ​ഡൗ​ൺ’ എ​ന്ന ടൈ​റ്റി​ലി​ൽ റ​ഷ്യ​ൻ ബോ​ക്​​സി​ങ് ലൈ​റ്റ്​-​ഹെ​വി​വെ​യ്​​റ്റ്​​ താ​ര​ങ്ങ​ളാ​യ ആ​ർ​ച്ച​ർ ബെ​റ്റ​ർ​ബി​യേ​വും ദി​മി​ത്രി ബി​വോ​ളും ഇ​ടി​വെ​ട്ട്​ പോ​രാ​ട്ടമായിരിക്കും കാ​ഴ്ച​വെ​ക്കുക.

കേ​വ​ലം പേ​രി​ന്​ വേ​ണ്ടി​യു​ള്ള​ത​ല്ല ഈ ​ഏ​റ്റു​മു​ട്ട​ൽ. ആ​ഗോ​ള​ത​ല​ത്തി​ൽ ലൈ​റ്റ്-​ഹെ​വി​വെ​യ്റ്റ് വി​ഭാ​ഗ​ത്തി​ൽ ആ​ധി​പ​ത്യം തെ​ളി​യി​ക്കാ​നു​ള്ള പോ​രാ​ട്ട​മാ​ണി​ത്. ആ​ർ​ത​ർ ബെ​റ്റ​ർ​ബി​യേ​വും ദി​മി​ത്രി ബി​വോ​ളും നാ​ല്​ ലൈ​റ്റ് ഹെ​വി ബെ​ൽ​റ്റു​ക​ൾ​ക്കും വേ​ണ്ടി​യാ​ണ്​ ഈ പോ​രാ​ടു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ഈ മത്സരയു​ദ്ധം നി​ർ​ണാ​യ​ക​മാ​ണ്. ത്ര​സി​പ്പി​ക്കു​ന്ന കാ​ഴ്ചാ​നു​ഭ​വ​വു​മാ​യി​രി​ക്കും അത് കാഴ്ചക്കാർക്ക് നൽകുക. അ​ജ​യ്യ​രാ​യ ഈ ​പോ​രാ​ളി​ക​ൾ ത​മ്മി​ലു​ള്ള മ​ത്സ​രം ഏറെ കൗ​തു​ക​ക​ര​വു​മാ​യി​രി​ക്കും.

ആ​വേ​ശ​ക​ര​മാ​യ വി​നോ​ദം, വ​ലി​യ ഇ​വ​ൻ​റു​ക​ൾ, പു​തി​യ സോ​ണു​ക​ൾ എ​ന്നി​വ​യാ​ണ്​ ഇ​ത്ത​വ​ണ​ത്തെ റി​യാ​ദ്​ സീ​സ​ൺ വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്. ബൊ​ളി​വാ​ഡ് സി​റ്റി, കി​ങ്​​ഡം അ​രീ​ന, റി​യാ​ദ് വ​യ എ​ന്നി​വ​യ​ട​ക്കം 14 സോ​ണു​ക​ളി​ലാ​ണ്​ പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റു​ന്ന​ത്. സൗ​ദി അ​റേ​ബ്യ​യി​ൽ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന വാ​ർ​ഷി​ക ഉ​ത്സ​വ​മാ​ണ് റി​യാ​ദ് സീ​സ​ൺ. ഒ​ക്ടോ​ബ​റി​ൽ ആ​രം​ഭി​ക്കു​ക​യും തുടർന്ന് ശീ​ത​കാ​ലം മു​ഴു​വ​ൻ നീ​ളു​ക​യും ചെ​യ്യും. 2019 ലാ​ണ്​ ഇതിന് തു​ട​ക്കം കു​റി​ക്കു​ന്ന​ത്.ഇ​ത്​ അ​ഞ്ചാം പ​തി​പ്പാ​ണ്. ഉ​ദ്ഘാ​ട​ന പ​തി​പ്പി​ൽ 70 ല​ക്ഷം സ​ന്ദ​ർ​ശ​ക​രു​ടെ ശ്ര​ദ്ധേ​യ പ​ങ്കാ​ളി​ത്ത​മാ​ണു​ണ്ടാ​യ​ത്.

സാംസ്കാരിക ഘോഷയാത്രകൾ, രാജസ്ഥാനി നൃത്തം, പഞ്ചാബി നൃത്തം, തെലുങ്ക്, തമിഴ് കലാരൂപങ്ങൾ, വിവിധ കലാപരിപാടികൾ, വാദ്യമേള സംഘം, റിയാദ് മേളം ടീമിന്‍റെ ചെണ്ടമേളം, റിയാദ് ബീറ്റ്സിന്റെ നാസിക് ഡോൾ എന്നിവയൊക്കെ ഇന്ത്യൻ പരിപാടികൾക്ക് നിറം ചാർത്തും. ‌‌‌‌

ഇത്തവണ 14 വേദികളിലായി അരങ്ങേറുന്ന വൈവിധ്യമാർന്ന ഒട്ടനവധി പരിപാടി കളാണ് ഇത്തവണയും ആസ്വാദകർക്കായി ഒരുക്കിയിരിക്കുന്നത്. പ്രധാന വേദികളി ലൊന്നായ റിയാദിലെ സുവൈദി പാർക്കിലാണ് ഇന്ത്യയടക്കമുളള പല രാജ്യങ്ങളുടെ സാംസ്കാരിക പൈതൃകവും കല വിരുന്നുകളുമൊക്കെ പ്രകടിപ്പിക്കുന്നത്.

ഒക്ടോബര്‍ 13 മുതൽ സുവൈദി പാർക്കിലെ വേദി സജീവമാകും.  13 മുതൽ 21 വരെയുള്ള ആദ്യ 9 ദിവസം ഇന്ത്യൻ പരിപാടികൾക്കാണ് സുവൈദി പാർക്ക് സാക്ഷ്യം വഹിക്കുക. സാംസ്കാരിക ഘോഷയാത്രകൾ, രാജസ്ഥാനി നൃത്തം, പഞ്ചാബി നൃത്തം, തെലുങ്ക്, തമിഴ് കലാരൂപങ്ങൾ, വിവിധ കലാപരിപാടികൾ, വാദ്യമേള സംഘം, റിയാദ് മേളം ടീമിന്‍റെ ചെണ്ടമേളം, റിയാദ് ബീറ്റ്സിന്റെ നാസിക് ഡോൾ എന്നിവയൊക്കെ ഇന്ത്യൻ പരിപാടികൾക്ക് നിറം ചാർത്തും. ‌‌‌‌

കഴിഞ്ഞ വർഷം സൗദിയുടെ ചരിത്രത്തിൽ ആദ്യമായി കഥകളി അവതരിപ്പിച്ചു. കേരളത്തിൽ നിന്നും ഇന്ത്യൻ എംബസിയുടെ ക്ഷണപ്രകാരം എത്തിച്ചേർന്ന കഥകളി കലാകാരൻമാരാണ് റിയാദ് സീസണിൽ കഥകളി അവതരിപ്പിച്ചത്. കഥകളി കലാ കാരൻ ചാത്തന്നൂർ കൊച്ചുനാരായണ പിള്ള ആശാന്‍റെ നേതൃത്വത്തിലായിരുന്നു സംഘം എത്തിയത്. സൗദിയിലാകെമാനമുള്ള 26 ലക്ഷത്തോളം വരുന്ന ഇന്ത്യക്കാരുടെ പരിഛേദമായി മാറും ഈ ദിവസങ്ങളിൽ ഇവിടെ നടക്കുന്ന കലാ സാംസ്കാരിക പരിപാടികൾ.

ഇന്ത്യ അടക്കം ഫിലിപ്പൈൻസ്, ഇന്തൊനീഷ്യ, പാക്കിസ്ഥാൻ, യെമൻ, സുഡാൻ, സിറിയ, ബംഗ്ലാദേശ് ഈജിപ്ത് എന്നീ ഒൻപത് രാജ്യങ്ങളുടെ കലാ സാംസ്കാരിക പരിപാടികളാണ് നവംബർ 30 വരെ സുവൈദി പാര്‍ക്കില്‍ നടക്കുന്നത്.

21 മുതൽ 25 വരെ ഫിലിപ്പൈൻസ്, 26 മുതൽ 29 വരെ ഇന്തൊനീഷ്യ, 30 മുതൽ നവംബർ 2 വരെ പാക്കിസ്ഥാൻ, നവംബർ 3 മുതൽ 6 വരെ യെമൻ,7 മുതൽ 16 വരെ സുഡാൻ, 17 മുതൽ 19 വരെ സിറിയ,20 മുതൽ 23 വരെ ബംഗ്ലാദേശ്, 24 മുതൽ 30 വരെ ഈജിപ്ത് എന്നിങ്ങനെയാണ് ഓരോ രാജ്യങ്ങൾക്കുളള സമയക്രമം നൽകിയിട്ടുള്ളത്.

പരിപാടികൾ ആസ്വദിക്കാൻ സന്ദർശകർക്ക് പ്രവേശനം പൂർണ്ണമായും സൗജന്യ മാണെങ്കിലും http://webook.com എന്ന വെബ്‌സൈറ്റ് വഴിയോ ആപ്പിലൂടെയോ മുൻകൂട്ടി ടിക്കറ്റ് എടുത്തുവേണം എത്തിച്ചേരാൻ. സ്വദേശികളും വിദേശികളും ഉൾപ്പടെ പതിനായിര ങ്ങളാണ് ഈ ദിവസങ്ങളിൽ പരിപാടികൾ ആസ്വദിക്കാനൊഴുകി യെത്തുക.

മുൻവർഷങ്ങളിലേപ്പൊലെ ഒരാഴ്ചയിലധികം നീളുന്ന ഇന്ത്യയുടെ ദിവസങ്ങളിൽ ഏറെ ആളുകൾ ഇത്തവണയും ഏത്തിച്ചേരുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. റിയാദിലുള്ള ഇന്ത്യൻ സമൂഹമപ്പാടെ ഈ ദിവസങ്ങളിൽ ഇവിടേക്ക് എത്തിച്ചരും. സൗദിയിൽ ഇന്ത്യക്കാരുടേയും പ്രത്യേകിച്ച് മലയാളികളുടേയും ഒട്ടനവധി കലാ, കായിക, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ സംഘടനകളും സംസ്ഥാന, ജില്ല, പ്രാദേശിക കൂട്ടായ്മകളും പ്രവർത്തിക്കുന്നുണ്ട്. സുവൈദി പാർക്കിലേക്ക് പ്രവേശനം സൗജന്യമാകുന്നതുകൊണ്ട് വൈകുന്നേരങ്ങളിൽ ജോലികഴിഞ്ഞെത്തുന്ന സാധാരണ ക്കാരായ കലാ ആസ്വാദകരായ പ്രവാസികളുടെ കേന്ദ്രമായിമാറും ഈ ദിനങ്ങൾ.


Read Previous

ആ ചിത്രത്തിന് ശേഷം ബ്രേക്ക് എടുക്കും, ഞാനിപ്പോൾ ഒരു റെട്രോ സ്റ്റാറായി മാറിക്കൊണ്ടിരിക്കുന്നു’; ദുൽഖർ

Read Next

എൻസിപി നേതാവ് ബാബ സിദ്ദിഖ് വെടിയേറ്റ് മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »