Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സിറിയന്‍ വിഷയം : അറബ് വിദേശകാര്യ മന്ത്രിമാരുടെ യോഗം റിയാദില്‍ തുടങ്ങി


ഒരു പതിറ്റാണ്ടിലേറെ നീണ്ട ഭരണകൂടവിരുദ്ധ പ്രക്ഷോഭത്തിനൊടുവില്‍ ഏകാധിപതിയായ ബശ്ശാറുല്‍ അസദ് നിലംപതിച്ചതോടെ സിറിയയില്‍ രൂപപ്പെട്ട രാഷ്ട്രീയ, സുരക്ഷാ സാഹചര്യം വിലയിരുത്തി അയല്‍പക്കക്കാര്‍ കൂടിയായ അറബ് രാഷ്ട്രങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ യോഗം റിയാദില്‍ ആരംഭിച്ചു

സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ ആണ് യോഗത്തിന് അധ്യക്ഷത വഹിക്കുന്നത് എമിറേറ്റ്സ് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ്, പുതിയ സിറിയൻ ഭരണകൂടത്തിൻ്റെ വിദേശകാര്യ മന്ത്രി അസദ് അൽ-ഷൈബാനി, കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അൽ-യഹ്യ, തുടങ്ങി യുഎന്നിൻ്റെയും അന്താരാഷ്ട്ര സംഘടനകളുടെയും പ്രതിനിധികൾ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്,

സിറിയയിലെ നിലവിലെ രാഷ്ട്രിയ സാഹചര്യമാണ് അറബ് വിദേശകാര്യ മന്ത്രിമാരുടെ പ്രധാന അജണ്ട, തുര്‍ക്കി, ഇറാഖ്, ജോര്‍ദ്ദാന്‍, ഫലസ്തീന്‍, ഇസ്‌റാഈല്‍, ലബനാന്‍, ജോര്‍ദാന്‍ എന്നിവയാണ് സിറിയയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങള്‍. ഇതില്‍ ഇസ്‌റാഈല്‍, ഫലസ്തീന്‍, ലബനാന്‍ എന്നിവ ഇതിനകം സംഘര്‍ഷമേഖലയാണ്. ഇറാനും ഇസ്‌റാഈലും തമ്മില്‍ ഏത് സമയവും സംഘര്‍ഷമുണ്ടാ യേക്കാവുന്ന സാഹചര്യത്തിലുമാണ്. വെടിനിര്‍ത്തല്‍ പ്രാബല്യത്തിലുണ്ടെങ്കിലും അതെല്ലാം അവഗണിച്ചാണ് ലബനാനില്‍ ഇസ്‌റാഈല്‍ ആക്രമണം നടത്തുന്നത്. 14 മാസമായി ഗസ്സയിലും ഇസ്‌റാഈല്‍ ആക്രമണം നടത്തുന്നു. കൂടാതെ സിറിയന്‍, യമന്‍ വിമതരും ഇസ്‌റാഈല്‍ സൈന്യവും പലതവണ നേരിട്ട് ഏറ്റുമുട്ടുകയും ചെയ്തു. ഇതുള്‍പ്പെടെയുള്ള സാഹചര്യത്തില്‍ സിറിയയില്‍ അരക്ഷിതാവസ്ഥ ഉണ്ടാകുന്നത് മേഖലയിലെ സമാധാനത്തിന് ഭീഷണിയാണെന്ന് അറബ് രാഷ്ടങ്ങള്‍ കരുതുന്നു.


Read Previous

ഡൽഹിയിലെ കൊടുംതണുപ്പിൽ ജീവൻ നഷ്‌ടമായത് 474 പേർക്ക്’; ഞെട്ടിക്കുന്ന കണക്ക്!

Read Next

മാർപ്പാപ്പയുടെ തീരുമാനം അന്തിമം, ഏകീകൃത കുർബാനയിൽ മാറ്റമില്ല; മാർ ജോസഫ് പാംപ്ലാനി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »