ന്യൂഡല്‍ഹി: തിഹാര്‍ ജയിലില്‍ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ആരോഗ്യനില അപകടത്തിലാണെന്ന് എഎപി നേതാവ് അതിഷി. മാര്‍ച്ച് 21 ന് ജയിലിലായ ശേഷം അദ്ദേഹത്തിന്റെ ശരീരഭാരം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. അറസ്റ്റിന് ശേഷം നാല് കിലോയാണ് കുറഞ്ഞത്. മുഖ്യമന്ത്രിയുടെ ആരോഗ്യ നില സംബന്ധിച്ച് നിയമ സഹായം തേടുമെന്നും അതിഷി വ്യക്തമാക്കി. കെജരിവാള്‍
ഡെറാഡൂണ്‍: മൂന്നാം ഊഴത്തില്‍ അഴിമതിക്കാര്‍ക്കെതിരെ കൂടുതല്‍ നടപടി ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. അധികാരത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നത് കോണ്‍ഗ്രസിനെ വല്ലാതെ നിരാശരാക്കിയിരിക്കുകയാണ്. മൂന്നാമതും ബിജെപി അധികാരത്തില്‍ വന്നാല്‍ രാജ്യം കത്തും എന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് മറുപടിയായാണ് പ്രധാനമന്ത്രി ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. ഉത്തരാഖണ്ഡിലെ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന