ടെല്‍ അവീവ്: ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടി വന്ന ലൈംഗിക പീഡനങ്ങളെപ്പറ്റി വെളിപ്പെടുത്തി ഇസ്രയേലി വനിത. അഭിഭാഷകയായ അമിത് സൂസാന എന്ന നാല്‍പതുകാരിയാണ് താന്‍ ബന്ദിയാക്കപ്പെട്ടതിന് പിന്നാലെ നിരന്തരമായ പീഡനത്തിന് ഇരയായെന്ന് മാധ്യമങ്ങളോട് തുറന്നു പറഞ്ഞത്. അമ്പത്തഞ്ച് ദിവസത്തിന് ശേഷം ഹമാസിന്റെ തടവില്‍ നിന്ന് മോചിതരായ നൂറിലധികം ബന്ദികളോടൊപ്പമാണ് അവര്‍