ടെല്‍ അവീവ്: ഇസ്രയേലിനെ ആക്രമിക്കുമെന്ന ഭീഷണിയുമായി ഇറാന്‍. സിറി യയിലെ കോണ്‍സുലേറ്റിന് നേരെയുണ്ടായ ആക്രമണം നടത്തിയത് ഇസ്രായേല്‍ ആണെന്ന് ആരോപിച്ചാണ് ഇറാന്റെ നീക്കം. അമേരിക്ക വിഷയത്തില്‍ ഇടപെടാന്‍ വരരുതെന്നും, ഒഴിഞ്ഞ് നില്‍ക്കണമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം ഹിസ്ബു ള്ളയും ഇസ്രയേലിനെതിരെ ആക്രമണം കടുപ്പിക്കാനൊരുങ്ങു കയാണെന്ന് ഭീഷണി മുഴക്കിയിട്ടുണ്ട്.