Tag: poem

kavitha
#Poem By Manjula Sivadas | കവിത ‘ഔദാര്യം’ മഞ്ജുള ശിവദാസ്

#Poem By Manjula Sivadas | കവിത ‘ഔദാര്യം’ മഞ്ജുള ശിവദാസ്

അലക്കിയഴയിൽ വിരിച്ചപോലെ-ചിരിച്ചു നിൽക്കും സ്ഥാനാർഥി.അരിച്ച വാക്കുകൾ ചുരത്തി ജനതയെ- വരുതിയിലാക്കും വിരുതരിവർ. പഠിച്ച തരികിടയടവുകളെല്ലാം,പയറ്റി നേടും പീഡത്തിൽ,ഞെളിഞ്ഞിരിയ്ക്കും നേരം-നൽകിയ വാഗ്ദാനങ്ങൾ മറന്നീടും. പകലിൻ നേരിൽ പൊള്ളിയ-ജീവിത വ്യഥകളുമായി ജനം,പകച്ചുനിൽപ്പാണടുത്ത പകലിനെ-യെതിരേൽക്കാനുള്ളാധികളാൽ. ഗതികേടാൽ തൻ അവകാശത്തിനു-കൈകൾ നീട്ടിക്കെഞ്ചുമ്പോൾ,ആകെ മുഷിഞ്ഞ മുഖം വീർപ്പിച്ചു-നടന്നകലുന്നിവർ പുച്ഛത്താൽ. അടിച്ചു മാറ്റിയ ഭാണ്ഡവുമായ് ചിലർ,അകത്തുതന്നെയിരിപ്പുണ്ട്,അടുത്തതാർക്കാണവസരമങ്ങോ-ട്ടിഴഞ്ഞുകയറാൻ മറ്റുചിലർ.

Translate »