
ദുൽഖർ സൽമാൻ നായകനായെത്തുന്ന പുതിയ ചിത്രമാണ് ലക്കി ഭാസ്കർ. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണിപ്പോൾ താരങ്ങൾ. പ്രൊമോഷനിടെ ഒരുഭിമുഖത്തിൽ ദുൽഖർ പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇപ്പോൾ സ്ഥിരമായി പീരിയഡ് സിനിമകൾ ചെയ്യുന്നത് കൊണ്ട് താനൊരു പീരിയഡ് സ്റ്റാർ അല്ലെങ്കിൽ റെട്രോ സ്റ്റാർ ആയി മാറിയിരിക്കുകയാണെന്ന് ദുൽഖർ പറഞ്ഞു.
”പ്രൊമോഷന്റെ സമയത്ത് മാത്രമാണ് ഞാന്‍ ഇപ്പോള്‍ മോഡേണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നത്. ഇപ്പോള്‍ ഞാന്‍ സ്ഥിരം പീരിയഡ് സിനിമകളാണ് ചെയ്യുന്നത്. ലക്കി ഭാസ്‌കറിന് ശേഷമുള്ള കാന്ത എന്ന സിനിമയും ഒരു പീരിയഡ് സിനിമയാണ്. കാന്തക്ക് ശേഷം ഞാന്‍ ഒരു ബ്രേക്ക് എടുക്കും. ഞാന്‍ ഒരു പീരിയഡ് സ്റ്റാര്‍ അല്ലെങ്കില്‍ റെട്രോ സ്റ്റാര്‍ ആയി മാറിക്കൊണ്ടിരിക്കുകയാണ്”.- ദുല്‍ഖര്‍ പറഞ്ഞു.
ലക്കി ഭാസ്‌കറിന് മുൻപ് ചെയ്ത ധനുഷ് ചിത്രം വാത്തിയില്‍ 1999 – 2000 കാലത്തായി രുന്നു കഥ നടന്നത്. ലക്കി ഭാസ്‌കര്‍ അതിലും പത്ത് വര്‍ഷം പിന്നോട്ടാണ് പോകുന്ന തെന്നും ദുല്‍ഖര്‍ കൂട്ടിച്ചേർത്തു. മഗധ ബാങ്കിൽ ജോലി ചെയ്യുന്ന ഒരു കാഷ്യറായാണ് ലക്കി ഭാസ്‌കറിൽ ദുൽഖർ എത്തുന്നത്
90-കളിലെ ബോംബെയിലെ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് ഒരു കാഷ്യർ കടന്നുപോവുന്ന പ്രതിസന്ധികളാണ് സിനിമയുടെ ഇതിവൃത്തം. മീനാക്ഷി ചൗധരി യാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലാണ് ചിത്രമെത്തുക. ഈ മാസം 31 ന് ചിത്രം റിലീസ് ചെയ്യും.