സമകാലിക ലോകത്ത് വിശുദ്ധ ഖുർആനിന്റെ സ്നേഹസന്ദേശം ദൗത്യമായി ഏറ്റെടുക്കുക, ഇരുപത്തിനാലാമത് ലേൺ ദി ഖുർആൻ ദേശീയ സംഗമത്തിന് റിയാദിൽ സമാപനം.


റിയാദ്: സഊദി ഇസ്ലാമിക മതകാര്യ മന്ത്രാലയത്തിന്റെയും ഹ്യൂമൻ റിസോഴ്സ് മന്ത്രാലയത്തിന്റെയും കീഴിലുള്ള ബത്ഹ ദഅ്‌വ &.അവൈർനസ് സൊസൈറ്റിയുടെ അംഗീകാരത്തോടെ റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സംഘടിപ്പിച്ച ഇരുപത്തി നാലാമത് ലേൺ ദി ഖുർആൻ ദേശീയ സംഗമം നിറഞ്ഞ ജനസാന്നിധ്യത്താലും, പ്രമേയം കൊണ്ടും, സംഘാടക മികവിനാലും ശ്രദ്ധേയമായി.

നൂറുകണക്കിന് പഠിതാക്കളും, സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിൽ നിന്നുള്ള ഇന്ത്യൻ ഇസ്ലാഹീ സെൻറർ പ്രവർത്തകരും, പ്രതിനിധികളും രാവിലെ മുതൽ സമ്മേളന നഗരിയിലേക്ക് ഒഴുകിക്കൊണ്ടിരുന്നു.

സമാപന സമ്മേളനം കിംഗ് സൗദ് യൂണിവേഴ്സിറ്റിയിലെ ഫിഖ്ഹ് വിഭാഗം മേധാവി ഡോ:അലി ബിൻ നാസർ അൽശലആൻ ഉദ്ഘാടനം ചെയ്തു. വെറുപ്പിന്റെയും, ചിദ്രതയുടെയും, ഭിന്നിപ്പിന്റെയും, പ്രചരണങ്ങൾ നടക്കുന്ന ഈ കാലത്ത് വിശുദ്ധ ഖുർആൻ നൽകിയ സ്നേഹ സന്ദേശങ്ങൾ ദൗത്യമായി ഏറ്റെടുത്ത് അതിൻറെ പ്രചാരകരാകുവാനും, മദീനയിൽ പ്രവാചകൻ മാതൃക നൽകിയ എല്ലാവർക്കും ഇടയിലുള്ള സാഹോദര്യം നിലനിർത്തുന്ന സമൂഹങ്ങളെ സൃഷ്ടിക്കുവാൻ എല്ലാവരും പരിശ്രമിക്കണമെന്നും അദ്ദേഹം ഉണർത്തി.

ബത്ഹ ദഅ്‌വ & അവൈർനസ് സൊസൈറ്റിയുടെ പ്രബോധക വിഭാഗം മേധാവി ശൈഖ് സ്വാലിഹ് ആൽയാബിസ്, കെ.എൻ. എം സംസ്ഥാന ട്രഷറർ നൂർ മുഹമ്മദ് നൂർഷ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. അഡ്വക്കേറ്റ് മായിൻകുട്ടി മേത്തർ, എം. എം അക്ബർ, അഹമദ് അനസ് മൗലവി എന്നിവർ സമാപന സമ്മേളന ത്തിലെ വിവിധ പ്രമേയങ്ങളിൽ പ്രഭാഷണങ്ങൾ നിർവഹിച്ചു.

സൗദിഅറേബ്യയിലെ മത- സാമൂഹിക-സാംസ്കാരിക- ബിസിനസ് രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ 2022- ലെ ലേൺ ദി ഖുർആൻ അന്താരാഷ്ട്ര ഓൺലൈൻ ഫൈനൽ പരീക്ഷയിൽ ഉന്നത വിജയം നേടിയ റാങ്ക് ജേതാക്കൾക്ക് രണ്ടര ലക്ഷം രൂപ ക്യാഷ് ആവാർഡ് സമ്മാനിച്ചു. സമാപന സമ്മേളനത്തിലെ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ഒരു വർഷം നീണ്ടു നിൽക്കുന്ന റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെൻറർ നാല്പതാം വാർഷികാഘോഷ പ്രഖ്യാപനവും ഇസ്ലാഹി സെൻറർ വെബ്സൈറ്റ് (riyadhislahicenter.com) റീ ലോഞ്ചിംഗും നടന്നു. വെബ്സൈറ്റ് വിശദാംശങ്ങൾ ഫൈസൽ കുനിയിൽ പരിചയപ്പെടുത്തി.

റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പ്രസിഡൻറ് അബ്ദുൽ ഖയ്യും ബുസ്താനി അധ്യക്ഷത വഹിച്ച ചടങ്ങിൽ, ജനറൽ സെക്രട്ടറി അബ്ദുറസാഖ് സ്വലാഹി വിശിഷ്ടാഥിതികൾക്ക് ലേൺ ദി ഖുർആൻ പ്രോജക്ട് പരിചയപ്പെടുത്തി. ലേൺ ദി ഖുർആൻ ദേശീയ സംഗമം ജനറൽ കൺവീനർ മുഹമ്മദ് സുൽഫിക്കർ സ്വാഗതവും, ജോയിൻ സെക്രട്ടറി സാജിദ് കൊച്ചി നന്ദിയും പറഞ്ഞു. ഹാഫിള് അബ്ദുസ്സമീഹ് ഖിറാഅത്ത് നടത്തി.

റിയാദിലെ ദുറാ, ലുലു ഇസ്തിറാഹകളിലെ നാലു വേദികളിലായി ആറുവ്യത്യസ്ത പ്രമേയങ്ങളിലാണ് 24മത് ദേശീയ സംഗമം നടന്നത്. രാവിലെ 10:00 മണിക്ക് ആരംഭിച്ച പ്രവർത്തക കൺവെൻഷനിൽ അബ്ദുനാസർ റൗദ അധ്യക്ഷത വഹിച്ചു. അബ്ദു റസാക്ക് എടക്കര ഇക്ബാൽ വേങ്ങര എന്നിവർ സംസാരിച്ചു.

ഉച്ചക്ക് രണ്ടു മണിക്ക് വേദി (2) ൽ ഉദ്ഘാടന സമ്മേളനം നടന്നു. എം.എസ്.എസ് പ്രസിഡൻറ് നൗഷാദ് അലി പി ഉദ്ഘാടനം നിർവഹിച്ചു. ഷംസുദ്ദീൻ പുനലൂർ അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ ഹാഫിള് മുഹാഫിസ് ഫിറോസ് ഖിറാഅത്ത് നടത്തി. അബ്ദുസ്സലാം ബുസ്താനി സ്വാഗതവും, അറഫാത്ത് കോട്ടയം നന്ദിയും പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തിലെ പ്രമേയ അവതരണം ഹാഫിള് ഫർഹാൻ ഇസ്ലാഹി നിർവഹിച്ചു.

വൈകിട്ട് നാലുമണിക്ക് വേദി ഒന്നിൽ നടന്ന സാംസ്കാരിക സംഗമം സൗദീ ദേശീയ സമിതിയുടെ ജനറൽ സെക്രട്ടറി കബീർ സലഫി പറളി ഉദ്ഘാടനം ചെയ്തു. “സമൂഹം- സംസ്കാരം- അതിജീവനം” എന്ന പ്രമേയത്തിൽ ഷാഫി മാസ്റ്റർ (കെഎംസിസി) ഇബ്രാഹിം സുബ്ഹാൻ (ലോക കേരളസഭ ), പ്രദീപ് ആറ്റിങ്ങൽ (കേളി) നൗഫൽ പാലക്കാടൻ,(മീഡിയഫോറം) അബ്ദുള്ള വല്ലാഞ്ചിറ, (ഒഐസിസി) എന്നിവർ സംസാരിച്ചു. പ്രമേയ അവലോകനത്തിൽ എം.എം അക്ബർ സദസ്സ്യരുടെ ചോദ്യ ങ്ങൾക്ക് ഉത്തരം നൽകി അഡ്വ.അബ്ദുൽ ജലീൽ അദ്ധ്യക്ഷത വഹിച്ച സാംസ്കാരിക സംഗമത്തിൽ അബ്ദുറഷീദ് വടക്കൻ സ്വാഗതവും അബ്ദുൽ വഹാബ് പാലത്തിങ്ങൽ നന്ദിയും പറഞ്ഞു.

വേദി രണ്ടിൽ വൈകിട്ട് 4:00 മണിക്ക് നടന്ന വനിതാസമ്മേളനം ആയിശ റീമിൻറെ ഖുർആൻ പരായണത്തോടെ ആരംഭിച്ചു. എം.ജി.എം കേരള സ്റ്റേറ്റ് സെക്രട്ടറി സുആദ ടീച്ചർ ഉത്ഘാടനം നിർവഹിച്ചു. റിയാദ് ഇന്റർ നാഷണൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൾ മീരാ റഹ്മാൻ മുഖ്യാതിഥിയായി പങ്കെടുത്തു. അമീന കുനിയിൽ, റാഹില അബ്ദുറഹ്മാൻ, അഹമദ് അനസ് മൗലവി എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ച് സംസാരിച്ചു.റിയാദ് എം.ജി.എം. ജനറൽ സെക്രട്ടറി ജസീന മുഹമ്മദ് സുൽഫിക്കർ സ്വാഗതവും ഷാഹിദ ഷംസീർ നന്ദിയും പറഞ്ഞു.

വനിതാ സമ്മേളനത്തിൽ ലേൺ ദി ഖുർആൻ പരീക്ഷയിൽ റാങ്ക് ജേതാക്കളായ പഠിതാക്കളെ ആദരിച്ചു.ഖമറുന്നിസ നൗഷാദ്, റുക്സാന പാലത്തിങ്ങൽ,താഹിറ ടീച്ചർ,റാഹില അബ്ദു റഹ്മാൻ അൽക്കോബാർ,ജുബൈൽ,ദമാം,ജിദ്ദ,അൽഅഹ്സ തുടങ്ങി പ്രവിശ്യകളിൽ നിന്ന് എത്തിയ എം.ജി.എം പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

സമ്മേളന നഗരിയിൽ പ്രത്യേകം സജ്ജമാക്കിയ കളിത്തട്ട് വേദികളിൽ (3,4 വേദികൾ) കുട്ടികൾക്ക് വേണ്ടി വൈവിധ്യമായ മത്സരങ്ങളിൽ നടന്നു. . ഹനീഫ് മാസ്റ്റർ മമ്പാട്, അംജദ് കുനിയിൽ,ഫർ ഹാൻ കാരക്കുന്ന്,മുഹമ്മദ് ഹാഷിം ആലുവ,അബ്ദുൽ ഗഫൂർ തലശ്ശേരി, ബാസിൽ പുളിക്കൽ, ബുഷ്റ ടീച്ചർ, ദിൽഷാ ബാസിൽ, റജീന ടീച്ചർ കണ്ണൂർ, റൂബി ഫെമിന,റസീന ടീച്ചർ,നദീറ ടീച്ചർ തലശ്ശേരി എന്നിവർ നേതൃത്വം നൽകി.

രണ്ട് വ്യാഴവട്ടകാലമായി റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ വ്യവസ്ഥാപിതമായി സംഘടിപ്പിക്കുന്ന ഖുർആൻ പഠനപദ്ധതി, ഒന്നാം ഘട്ടം പൂർത്തീകരിക്കുകയും.
പുനരാവർത്തനമായി ആറാം ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയുമാണ്. 2023 ൽ ഒരു ലക്ഷം പഠിതാക്കൾക്ക് പാഠപുസ്തകം സൗജന്യമായി ഈ വർഷം വിതരണം ചെയ്തു. ലോകത്താകമാനമുള്ള മലയാളികൾക്ക് പഠന പ്രക്രിയയിൽ പങ്കെടുക്കാവുന്നതും അന്താരാഷ്ട്ര ഓൺലൈൻ ഫൈനൽ പരീക്ഷ ഒരേസമയം ലോകത്ത് എവിടെ നിന്നും എഴുതാവുന്നതുമാണ്


Read Previous

കിംഗ് ഖാലിദ് ഇസ്ലാമിക ഗൈഡന്‍സ് സെന്റര്‍ നടത്തിയ ഖുര്‍ ആന്‍ മുസാബഖ വിജയികളെ പ്രഖ്യാപിച്ചു

Read Next

സൗദി ബഹിരാകാശ സഞ്ചാരികള്‍ റയാന ബർനാവിയും അലി അൽഖർനിയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ദൗത്യം ആരംഭിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »