ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: വ്യാഴാഴ്ച വിമാനാപകടത്തിൽ മരിച്ച സൗദി രാജകുമാരൻ തലാൽ ബിൻ അബ്ദുൽ അസീസ് ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ് അൽ സൗദി(62)ന്റ മൃതദേഹം റിയാദിൽ മറവു ചെയ്തു. രാജകുമാരൻ വിമാനാപകടത്തിൽ കൊല്ലപ്പെട്ടുവെന്നാണ് റോയൽ കോർട്ട് ഔദ്യോഗികമായി അറിയിച്ചിരുന്നു.

റിയാദിലെ ഇമാം തുർക്കി ബിൻ അബ്ദുല്ല മസ്ജിദിലായിരുന്നു മയ്യിത്ത് നമസ്‌കാരം. മയ്യിത്ത് നമസ്‌കാരത്തിലും അനുബന്ധ ചടങ്ങിലും നിരവധി പേർ പങ്കെടുത്തു. ബന്ദർ രാജകുമാരന്റെ മകനും സൗദിയുടെ പ്രഥമ ഭരണാധികാരിയുമായ അബ്ദുൽ അസീസ് രാജാവിന്റെ ചെറുമകനുമായിരുന്നു തലാൽ ബിൻ അബ്ദുൽ അസീസ്. 1961ൽ ജനിച്ച അദ്ദേഹം റോയൽ സൗദി എയർഫോഴ്‌സിൽ ലെഫ്റ്റനന്റ് കേണലായിരുന്നു. 2004 മുതൽ 2012 വരെ സൗദി രഹസ്യാന്വേഷണ ഏജൻസിയായ ജി.ഐ.പിയിൽ അസിസ്റ്റന്റ് ഇന്റലിജൻസ് മേധാവിയായിരുന്നു.
വ്യാഴാഴ്ച കിഴക്കൻ പ്രവിശ്യയിൽ വ്യോമസേനയുടെ പരിശീലനത്തിനിടെ അദ്ദേഹത്തിന്റെ എഫ് 15 യുദ്ധവിമാനം തകർന്നാണ് മരണം സംഭവിച്ചത്. 2004ൽ അസിസ്റ്റന്റ് ഇന്റലിജൻസ് മേധാവിയായും പിന്നീട് 2010ൽ ഡെപ്യൂട്ടി ഇന്റലിജൻസ് മേധാവിയായും തിരഞ്ഞെടുക്കപ്പെട്ടതുൾപ്പെടെ നിരവധി സുപ്രധാന പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്
