ബലൂചിസ്ഥാന്‍: പെഷവാര്‍ ഭീകരാക്രമണത്തിന്റെ ഞെട്ടല്‍ മാറുന്നതിന് മുന്‍പ്, പാകിസ്ഥാനില്‍ വീണ്ടും തെഹരിഖ്-ഇ-താലിബാന്‍ ആക്രമണം. ബലൂചിസ്ഥാനിലെ ഖ്വാട്ടയില്‍ നടന്ന സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക് താലിബാന്‍ ഏറ്റെടുത്തു. പൊലീസ് ആസ്ഥാനത്തിന് സമീപത്തെ ചെക്ക് പോസ്റ്റിലാണ് ഞായറാഴ്ച രാവിലെ സ്‌ഫോടനം നടന്നത്.
കഴിഞ്ഞ 30ന് പെഷവാറിലെ പള്ളിയില്‍ നടന്ന സ്‌ഫോടനത്തില്‍ 100 പേര്‍ കൊല്ലപ്പെടു കയും 200ഓളം പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പാക് താലിബാനെ നിയന്ത്രിക്കണം എന്നാവശ്യപ്പെട്ട് പാകിസ്ഥാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ അഫ്ഗാന്‍ താലിബാന്‍ നേതാക്കളെ കാണുമെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പാക് താലിബാന്‍ വീണ്ടും ആക്രമണം നടത്തിയത്.