തനിമ ദമാം: ഹജ് വളണ്ടിയർ ടീം പരിശീലനവും യാത്രയയപ്പും സംഘടിപ്പിച്ചു


ദമാം : ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഹജ്ജിനെത്തിയ ഹാജിമാർക്ക് സേവനം ചെയ്യാൻ തനിമയുടെ കിഴക്കൻ പ്രവിശ്യയിൽ നിന്നുള്ള വളണ്ടിയർ സംഘം സജ്ജമായതായി സേവന വിഭാഗം അറിയിച്ചു.

ഹജ് സീസൺ ആരംഭിച്ചത് മുതൽ സേവന രംഗത്തുള്ള തനിമയുടെ വളണ്ടിയർ സംഘത്തോടൊപ്പം ഹജ്ജിന്റെ പ്രധാന ദിവസങ്ങളിൽ തീർഥാടകർക്ക് വേണ്ട സഹായങ്ങൾ നിർവഹിക്കുവാനാണ് കിഴക്കൻ പ്രവിശ്യയിൽ നിന്നുള്ള സംഘം പുറപ്പെടുന്നത്. വളണ്ടിയർ സംഘത്തിന് ദമാം റോസ് റസ്‌റ്റോറന്റിൽ പരിശീലനം സംഘടിപ്പിച്ചു.

തനിമ പ്രോവിൻസ് പ്രസിഡന്റ് അൻവർ ഷാഫിയുടെ അധ്യക്ഷതയിൽ വളണ്ടിയർ കോ-ഓർഡിനേറ്റർ ഹിഷാം എസ്.ടി പരിപാടികൾ നിയന്ത്രിച്ചു. വളണ്ടിയർമാർക്കുള്ള പരിശീലനത്തിന് സാജിദ് പാറയ്ക്കൽ നേതൃത്വം നൽകി. ഓരോ ഹാജിമാരെയും അനുകമ്പയോടെ സമീപിക്കേണ്ടതിന്റെയും, ഏതു പ്രതിസന്ധി ഘട്ടത്തിലും ക്ഷമയോടെ സേവനം ചെയ്യേണ്ടതിന്റെയും പ്രാധാന്യം അദ്ദേഹം വളണ്ടിയർമാരെ ഉണർത്തി. മിനയിലെ പ്രധാന റോഡുകൾ, പാലങ്ങൾ, മറ്റു ലാൻഡ്മാർക്കുകൾ, മാപ്പ് റീഡിംഗ് തുടങ്ങിയവയിൽ പരിശീലനം നൽകി.

കബീർ മുഹമ്മദിനെ വളണ്ടിയർ കാപ്റ്റൻ ആയും, ഹസ്സൻ നിഷാം, അൻവർ സാദിഖ് എന്നിവരെ അസിസ്റ്റൻറ് കാപ്റ്റൻ ആയും തിരഞ്ഞെടുത്തു. മൊത്തം വളണ്ടിയർമാരെ ആറ് ഗ്രൂപ്പുകളാക്കി തിരിച്ച് ഓരോന്നിന്നും ലീഡർമാരെയും നിശ്ചയിക്കുകയും ചെയ്തു. മുഹമ്മദലി പീറ്റയിൽ ഖുർആൻ ക്ലാസ് നടത്തി. വളണ്ടിയർ കോർഡിനേറ്റർ ഹിഷാം എസ് ടി നിർദേശങ്ങൾ നൽകി. വളണ്ടിയർ കാപ്റ്റൻ കബീർ മുഹമ്മദ് സമാപനം നിർവഹിച്ചു. മുഹമ്മദ് കോയ, ലിയാകത്തലി തുടങ്ങിയവർ നേതൃത്വം നൽകി.


Read Previous

കെ.എം.സി.സി വനിതാ കമ്മിറ്റിയുടെ സി.എച്ച് സെന്റർ ഫണ്ട് കൈമാറി

Read Next

ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ സംഗമത്തിന് വേദിയാവുന്ന അറഫാ സംഗമം ഇന്ന് നടക്കും, ശുഭ്ര വസ്ത്ര ധാരികളായ ഇരുപത് ലക്ഷത്തോളം ഹാജിമാര്‍ ഇന്ന് അറഫാ മൈതാനില്‍ ഒരുമിച്ച് കൂടും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »