ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തിരുവനന്തപുരം : തന്ത്രി കണ്ഠരര് രാജീവരെ നാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആൻജിയോഗ്രാമിന് വിധേയനാക്കും. ഇതിനായി അദ്ദേഹത്തെ ജയിലിൽ നിന്ന് ആശുപത്രിയിലെത്തിച്ച് കാർഡിയോളജി വിഭാഗത്തിൽ അഡ്മിറ്റ് ചെയ്തു. ശബരിമല സ്വർണക്കൊള്ളക്കേസിൽ ജയിലിലായതിന് പിന്നാലെ രാജീവർക്ക് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു. ഇതോടെ കഴിഞ്ഞമാസം 10ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു.

പരിശോധനയുടെ അടിസ്ഥാനത്തിൽ ആൻജിയോഗ്രാം ചെയ്യാൻ തീരുമാനിച്ചെങ്കിലും അടിയന്തര സാഹചര്യമില്ലാത്തതിനാൽ നാളെ നടത്താൻ നിശ്ചയിക്കുകയായിരുന്നു. നിലവിൽ നെഞ്ചുവേദനയോ മറ്റ് പ്രശ്നങ്ങളോ അദ്ദേഹത്തിനില്ലെന്നാണ് വിവരം. ആൻജിയോഗ്രാമിൽ തുടർചികിത്സയുടെ കാര്യത്തിൽ തീരുമാനമെടുക്കും. മറ്റ് പ്രശ്നങ്ങളില്ലെങ്കിൽ ഉടൻ ഡിസ്ചാർജ് ചെയ്യും.
സ്വർണക്കൊള്ളക്കേസിലെ 13ാം പ്രതിയാണ് കണ്ഠരര് രാജീവര്. ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി രാജീവർക്ക് ദീർഘകാല ബന്ധമുണ്ടെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. തന്ത്രിയുടെ ജാമ്യഹർജി കൊല്ലം വിജിലൻസ് കോടതി ഈ മാസം 3ന് പരിഗണിക്കും. .
