.22 പേരുടെ മരണത്തിനിടയാക്കിയ താനൂർ ബോട്ടപകടത്തിൽ ഒ ഐ.സി.സി. റിയാദ് സെൻട്രൽ കമ്മിറ്റി അതിയായ ദുഃഖം രേഖപ്പെടുത്തി. മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് താനൂരിൽ നടന്നത്. ഒരു കുടുംബത്തിലെ 12 പേരടക്കം 22 പേരാണ് അപകടത്തിൽ മരിച്ചത് എന്നുള്ളത് വളരെ വേദനയുണ്ടാകുന്ന കാര്യമാണ്.

അനുവദിച്ചതിലധികം യാത്രക്കാരെ യാതൊരു സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ബോട്ടിൽ കയറ്റി കൊണ്ടുപോയതിനെ പറ്റി സമഗ്രമായി അനേഷിച്ചു കുറ്റക്കാർക്കെ തിരെ ശക്തമായ നടപടി സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവും എന്ന് കരുതുന്നു. ഈ മേഖലയിൽ ഇത്തരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ബോട്ട് സർവീസുകൾ സർവ സാധാരണമാണ് എന്നാണ് നാട്ടുകാർ പറയുന്നത്.
മുൻകാലങ്ങളിൽ നടന്ന ബോട്ടപകടങ്ങളിൽ നിന്നൊന്നും പാഠം ഉൾക്കൊള്ളാതെ മുന്നോട്ട് പോയതാണ് ഈ ദുരന്തത്തിന് കാരണമെന്ന് സെൻട്രൽ കമ്മിറ്റി വിലയിരുത്തി. മരണപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തിൽ സെൻട്രൽ കമ്മിറ്റി പങ്കു ചേരുന്നു . അ.നുശോചനമറിയിക്കുന്നു.