ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
മനാമ :ഹൃസ്വ സന്ദർശനാർത്ഥം ബഹ്‌റൈനിൽ എത്തിയ വെളിയംകോട് സ്വദേശി നിയും മൊട്ടിവേഷൻ കോച്ചുമായ തസ്‌നി ബാനു താജുദ്ധീൻക്ക് വെളിച്ചം വെളിയം കോട് ആദരവ് നൽകി.. ബഹ്‌റൈൻ ഉമ്മുൽ ഹസ്സം ബാങ്കോക്ക് റെസ്റ്റോറന്റ് പാർട്ടി ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ വെച്ചായിരുന്നു ബോധവൽക്കരണവും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചത്.
പ്രവാസ ലോകത്തെ സമ്മർദ്ദങ്ങൾക്കും മാനസിക പിരിമുറുക്കങ്ങൾക്കുമിടയിൽ ഏറെ ആശ്വാസം നൽകുന്ന മൂല്യവത്തായ അറിവുകളും മാർഗ്ഗങ്ങളും പരിഹാരങ്ങളും പകർന്നു നൽകിയ ഏറെ ഉപകാരപ്രദമായ ബോധവൽക്കരണവും പഠന ക്ലാസും നടന്നത്
തസ്‌നി ബാനുവിന്റെ ക്ലാസുകള്‍ ഏറെ വിജ്ഞാനവും ഉപകാരപ്രദവുമാണന്നും ഇത്തരം ക്ലാസുകൾ ഈ കാലഘട്ടത്തിൻ്റെ ആവശ്യവുമാണെന്ന് വെളിച്ചം വെളിയം ങ്കോട് ബഹ്റൈൻ പ്രസിഡന്റ് അമീൻ എടുത്ത് പറഞ്ഞു..വെളിയംകോട് മഹൽ റിലീഫ് കമ്മറ്റി പ്രസിഡന്റ് റഷീദ് ചടങ്ങിൽ ആശംസ അറിയിച്ചു….
കാസിം പാടത്തകായിൽ തസ്‌നി ബാനുവിന് പ്രത്യേക ഉപഹാരം നൽകി.. പരിപാടി യിൽ ജനറൽ സെക്രട്ടറി ബഷീർ തറയിൽ സ്വാഗതവും പ്രോഗ്രാം കൺവീനർ ഇസ്മത്തുള്ള ടി.എ. നന്ദിയും പറഞ്ഞു.. റഷീദ് ചാന്തിപ്പുറം,ഫൈസൽ ഐക്കലയിൽ നസീർ പി.പി.എ റഫീഖ് കാളിയത്ത് എന്നിവർ പരിപാടികള്‍ക്ക് നേതൃത്യം നൽകി..