ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റിലെ സങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കാ ത്തതിനാല്‍ എസ്ഐആറില്‍ പ്രവാസികള്‍ക്ക് ആശങ്ക ഒഴിയുന്നില്ല. ഇന്ത്യക്ക് പുറത്ത് ജനിച്ചവര്‍ നേരിട്ട് അപേക്ഷ പൂരിപ്പിച്ച് നല്കേണ്ടതിനാല് പ്രവാസികളുടെ ബന്ധുക്കളും പ്രതിസന്ധിയിലാണ്. മാത്രമല്ല പ്രവാസി വോട്ടര്‍മാരുടെ ബൂത്ത് ഏതാണെന്ന് കണ്ടെത്താന്‍ കഴിയാതെ ഉദ്യോഗസ്ഥരും വലയുകയാണ്.

ഇന്ത്യക്ക് പുറത്ത് ജനിച്ചവര്‍ക്ക് ഫോം 6എ പ്രകാരം അപേക്ഷ നല്കാന് കഴിഞ്ഞിരുന്നില്ല. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റില്‍ ഇതിനുള്ള സൗകര്യം ഏര്‍പെടുത്തുന്നതിന് പകരം ഓഫ് ലൈനായി അപേക്ഷ നല്‍കനാണ് നിര്‍ദേശിച്ചിരുന്നത്. ഇങ്ങനെയുള്ള പല വോട്ടര്‍മാരും ഇന്ത്യക്ക് പുറത്താണ് നിലവിലുള്ളത്. ഇവരുടെ ബന്ധുക്കള്‍ വേണം ബിഎല്‍ഒക്ക് അപേക്ഷ നല്കാന്.
അതേസമയം പ്രവാസി വോട്ടര്‍മാര്‍ ഫോം 6എ പ്രകാരം ഓണ്‍ലൈനായി അപേക്ഷിക്കുമ്പോള്‍ വോട്ടര്‍ ഏത് ബൂത്തിലാണെന്ന് കണ്ടെത്താനുള്ള സംവിധാനം തിരഞ്ഞെടുപ്പ് കമ്മിഷന് വെബ്സൈറ്റില്‍ ഒരുക്കിയിട്ടില്ല. പല അപേക്ഷകരുടെ ബന്ധുക്കളും നേരിട്ട് ഇആര്‍ഒയുടെ അടുത്തെത്തി ബൂത്ത് ഏതാണെന്ന് അങ്ങോട്ട് പറഞ്ഞു കൊടുക്കുകയാണ് ചെയ്യുന്നത്.
അല്ലാത്ത അപേക്ഷകളില്‍ ബിഎല്‍ഒക്ക് ഫോം 6എ അപേക്ഷ കൈമാറാന്‍ ഇആര്‍ഒമാര്‍ക്ക് കഴിയുന്നില്ല. അതിനാല്‍ മേല്‍വിലാസം നോക്കി ഇആര്‍ഒ വില്ലേജ് ഓഫീസര്‍ക്ക് അയക്കുകയാണ്. വില്ലേജ് ഓഫീസര്‍ ഒരോ ബിഎല്‍ഒയോടും ഈ അപേക്ഷ ഏത് ബൂത്തിലാണെന്ന് അന്വേഷിക്കുന്നു. പ്രവാസി വോട്ടര്‍മാരു ടെ എസ്ഐആറിലെ അപേക്ഷ ഉദ്യോഗസ്ഥര്‍ പരസ്പരം തട്ടികളിക്കുന്ന അവസ്ഥയാണ് നിലവിലുള്ള തെന്നാണ് ആക്ഷേപം.
