Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സ്‌ഫോടനത്തിൽ പത്ത് പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടു


ഇസ്ലാമാബാദ്: സ്‌ഫോടനത്തിൽ പത്ത് പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടു. പാകിസ്ഥാനിലെ ബലൂചിസ്ഥാൻ തലസ്ഥാനമായ ക്വറ്റയിലെ പ്രാന്തപ്രദേശമായ മാർഗറ്റിലാണ് സ്‌ഫോടനമുണ്ടായത്. സൈനികർ സഞ്ചരിച്ച വാഹനം റിമോട്ട് കൺട്രോളർ സഹായത്തോടെ ഐഇഡി ഉപയോഗിച്ചാണ് തകർത്തത്.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന ബലൂച് ലിബറേഷൻ ആർമി ഏറ്റെടുത്തു. സ്‌ഫോടനത്തിന്റെ ദൃശ്യങ്ങൾ ലിബറേഷൻ ആർമി തന്നെയാണ് അവരുടെ വെബ്‌സൈറ്റിലൂടെ പുറത്തുവിട്ടത്. ‘സ്‌ഫോടനത്തിൽ ശത്രുവിന്റെ വാഹനം പൂർണമായി തകർന്നു. സുബേദാർ ഷെഹ്‌സാദ് അമീൻ, നായിബ് സുബേദാർ അബ്ബാസ്, ശിപായി ഖലീൽ, ശിപായി സാഹിദ്, ശിപായി ഖുറം സലീം എന്നിവരുൾപ്പെടെ വാഹനത്തിലുണ്ടായിരുന്ന പത്തുപേരും കൊല്ലപ്പെട്ടു’, ബലൂച് ലിബറേഷൻ ആർമി വക്താവ് ജിയാൻഡ് ബലൂച്ച് പ്രസ്താവനയിൽ പറഞ്ഞു.

പാകിസ്ഥാൻ സൈന്യത്തിനെതിരായ പ്രവർത്തനങ്ങൾ വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാക്കുമെന്നും ബലൂച് ലിബറേഷൻ ആർമി മുന്നറിയിപ്പ് നൽകി. സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം നിലയ്‌ക്കില്ല. സർവശക്തിയുമുപയോഗിച്ച് ഞങ്ങൾ ശത്രുവിനെ ലക്ഷ്യം വയ്ക്കുന്നത് തുടരുമെന്നും അവർ വ്യക്തമാക്കി.

വ്യാഴാഴ്ച ബലൂചിസ്ഥാനിൽ നടന്ന വിവിധ ആക്രമണങ്ങളിലായി ഏഴ് പാകിസ്ഥാൻ സൈനികർ കൊല്ലപ്പെടുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. സമുരാൻ, കോൽവ, കലാത്ത് ജില്ലകളിലാണ് ഈ ആക്രമണങ്ങൾ നടന്നത്. ചില സ്ഥലങ്ങളിൽ സുരക്ഷാ പോസ്റ്റുകൾ പിടിച്ചെടുത്തതായും സംഘടന പ്രസ്താവനയിൽ പറഞ്ഞു.


Read Previous

വേ​ന​ൽ​ച്ചൂ​ട് ​കൂ​ടു​ന്ന​ത​നു​സ​രി​ച്ച് ​സം​സ്ഥാ​ന​ത്ത് ​മീ​ൻ​വി​ല​യും​ ​കു​തി​ച്ചു​യ​രു​ന്നു

Read Next

 കെഎം എബ്രഹാമിനെതിരെ സിബിഐ കേസെടുത്തു; എഫ്ഐആർ കോടതിയിൽ സമർപ്പിക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »