ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ് : സൗദിയിലെ പ്രവാസികളായ ഇന്ത്യക്കാരുടെ എണ്ണം കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് പത്ത് ശതമാനം വര്‍ദ്ധനവ് ഉണ്ടയാതായി സൗദിയിലെ ഇന്ത്യന്‍ അംബാസിഡര്‍ ഡോ.സുഹൈല്‍ അജാസ് ഖാന് പറഞ്ഞു സ്വാതന്ത്ര്യദിനം പ്രമാണിച്ച് റിയാദില്‍ നടന്ന ആഘോഷ പരിപാടിയില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യവേയാണ് അംബാസിഡര്‍ പുതിയ കണക്കുകള്‍ പുറത്തിവിട്ടത്
കഴിഞ്ഞ വര്‍ഷം 2.4 മില്ല്യന്‍ ആയിരുന്ന ജനസംഖ്യ ഈ വര്‍ഷം അത് 2.6 മില്ല്യന്‍ ആയി ഉയര്‍ന്നാതായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് നിരവധി ഇന്ത്യക്കാര്‍ ആണ് സൗദിയിലെ വിവിധ ജോലികള്‍ക്കായി എത്തികൊണ്ടിരിക്കുന്നത് വരും വര്‍ഷങ്ങളിലും ഇന്ത്യകാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നു
കോവിഡ് മഹാമാരിക്ക് മുന്‍പ് സൗദിയിലെ ഇന്ത്യക്കാരുടെ എണ്ണം ഇരുപത്തിയാറു ലക്ഷമായിരുന്നു കോവിഡ് സമയത്ത് രണ്ടു ലക്ഷത്തില്‍ പരം ആളുകള്‍ ഇന്ത്യയിലേക്ക് തിരിച്ചു പോയതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത് ഇപ്പോള്‍ അനുകൂല സാഹചര്യം കണക്കിലെടുത്ത് ഇന്ത്യക്കാരുടെ വലിയൊരു ഒഴുക്കാണ് സൗദിഅറേബ്യലേക്കുള്ളത്.
