
റായ്പുര്‍: ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്‌സ് ടി20 കിരീടം ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നയിക്കുന്ന ഇന്ത്യ മാസ്റ്റേഴ്‌സിന്. ഫൈനലില്‍ ഇതിഹാസ വിന്‍ഡീസ് താരം ബ്രയാന്‍ ലാറ നയിക്കുന്ന വെസ്റ്റ് ഇന്‍ഡീസ് മാസ്റ്റേഴ്‌സിനെ 6 വിക്കറ്റിനു തകര്‍ത്താണ് ഇന്ത്യ മാസ്റ്റേഴ്‌സിന്റെ കിരീട നേട്ടം.
ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സ് റണ്‍സെടുത്തു. ജയം തേടിയിറങ്ങിയ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്താണ് ജയവും കിരീടവും സ്വന്തമാക്കിയത്.
ഇന്ത്യക്കായി അമ്പാട്ടി റായുഡു 50 പന്തില്‍ 9 ഫോറും 3 സിക്‌സും സഹിതം 74 റണ്‍സെടുത്തു. സച്ചിന്‍ 2 ഫോറും ഒരു സിക്‌സും സഹിതം 25 റണ്‍സ് അടിച്ചെടുത്തു. ഗുര്‍കീരത് സിങ് (14), യുസുഫ് പഠാന്‍ (0) എന്നിവരാണ് പുറത്തായത്. വിജയം സ്വന്തമാക്കുമ്പോള്‍ യുവരാജ് സിങ് (13), സ്റ്റുവര്‍ട്ട് ബിന്നി (16) എന്നിവര്‍ പുറത്താകാതെ നിന്നു.
ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനായി ലന്‍ഡല്‍ സിമ്മണ്‍സ് അര്‍ധ സെഞ്ച്വറി നേടി. താരം 41 പന്തില്‍ 57 റണ്‍സെടുത്തു. 35 പന്തില്‍ 45 റണ്‍സെടുത്ത ഓപ്പണര്‍ ഡ്വെയ്ന്‍ സ്മിത്താണ് തിളങ്ങിയ മറ്റൊരാള്‍. ലാറ 6 റണ്‍സുമായി മടങ്ങി. ഇന്ത്യക്കായി വിനയ് കുമാര്‍ 3 വിക്കറ്റുകള്‍ നേടി. ഷഹ്ബാസ് നദീം 2 വിക്കറ്റെടു ത്തു. പവന്‍ നേഗി, സ്റ്റുവര്‍ട്ട് ബിന്നി എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.