Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വര്‍ധിച്ചു; ലോകത്ത് അതി ദാരിദ്ര്യം പിടിമുറുക്കുന്നു: പട്ടിണിയിലായത് 100 കോടിയിലധികം ജനങ്ങള്‍


വാഷിങ്ടണ്‍: ലോകത്തെ 39 രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ലോകത്ത് അതി ദാരിദ്ര്യവും കൂടുന്നതായി റിപ്പോര്‍ട്ട്. ആഗോള തലത്തില്‍ ഒരു നൂറ് കോടിയില്‍ അധികം ജനങ്ങള്‍ അതിദാരിദ്ര്യത്തിന്റെ വക്കിലാണെന്നാണ് ലോക ബാങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ആഭ്യന്തര യുദ്ധങ്ങള്‍, രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം എന്നിവ രാജ്യങ്ങളുടെ സാമ്പത്തിക അടിത്തറ തകര്‍ക്കുന്നു എന്നാണ് ലോക ബാങ്ക് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ഇത്തരം സാഹചര്യങ്ങള്‍ മൂലം നൂറ് കോടിയില്‍ അധികം പേരുടെ വരുമാനത്തെ സാരമായി ബാധിച്ചു. ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് ഇത് ഏറ്റവും രൂക്ഷമായി നിലനില്‍ക്കുന്നത്.

റഷ്യ-ഉക്രെയ്ന്‍ യുദ്ധം, ഇസ്രയേല്‍-ഹമാസ് പോരാട്ടം എന്നിവ ഉള്‍പ്പെടെ റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു. 39 വികസ്വര രാജ്യങ്ങള്‍ ഭരണപരമായ അസ്ഥിരതയും ദുര്‍ബലമായ സമ്പദ് വ്യവസ്ഥയും മൂലം വലയുകയാണ്. ഇത്തരം മേഖലകളില്‍ വികസന മുന്നേറ്റത്തിനാവശ്യമായ ശക്തവും സുസ്ഥിരവുമായ സാമ്പത്തിക വളര്‍ച്ച കൈവരിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടരുന്ന സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുന്നതിനും ഭരണ സംവിധാനങ്ങള്‍ പുനര്‍നിര്‍മിക്കുന്നതിനും യുദ്ധത്തില്‍ തകര്‍ന്ന രാജ്യങ്ങളുടെ വളര്‍ച്ചയ്ക്ക് സഹായം നല്‍കുന്ന വിധത്തില്‍ ഇടപെടല്‍ ആവശ്യമാണെന്നും ലോക ബാങ്ക് വികസിത രാജ്യങ്ങളോട് ആവശ്യപ്പെടുകയും ചെയ്യുന്നു.

പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ 2020 മുതല്‍ ദേശീയ വരുമാനത്തിന്റെ തോത് പ്രതിവര്‍ഷം ശരാശരി 1.8 ശതമാനം ഇടിവ് രേഖപ്പെടുത്തി. അതേസമയം മറ്റ് വികസ്വര സമ്പദ് വ്യവസ്ഥകളില്‍ ദേശീയ വരുമാനത്തിന്റെ തോത് 2.9 ശതമാനം വര്‍ധിച്ചതായും റിപ്പോര്‍ട്ട് പറയുന്നു.

സംഘര്‍ഷങ്ങള്‍, അസ്ഥിരതകള്‍ എന്നിവ നേരിടുന്ന രാജ്യങ്ങളിലെ 421 ദശലക്ഷം ആളുകള്‍ക്ക് പ്രതിദിനം മൂന്ന് ഡോളറില്‍ താഴെ മാത്രമാണ് വരുമാനം. 2030 ആകുമ്പോഴേക്കും ഈ കണക്ക് 435 ദശലക്ഷമായി ഉയരും. അതായത് ലോകത്ത് അതിദരിദ്രരുടെ എണ്ണം അറുപത് ശതമാനം ഉയരും.

സംഘര്‍ഷങ്ങള്‍, അസ്ഥിരതകള്‍ എന്നിവ നേരിടുന്ന രാജ്യങ്ങളിലെ 421 ദശലക്ഷം ആളുകള്‍ക്ക് പ്രതിദിനം മൂന്ന് ഡോളറില്‍ താഴെ മാത്രമാണ് വരുമാനം. 2030 ആകുമ്പോഴേക്കും ഈ കണക്ക് 435 ദശലക്ഷമായി ഉയരും. അതായത് ലോകത്ത് അതിദരിദ്രരുടെ എണ്ണം അറുപത് ശതമാനം ഉയരും.

ലോകത്ത് സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണത്തിലും വലിയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. 2000 നും 2004 നും ഇടയില്‍ ഏകദേശം 50,000 ആയിരുന്നു ഈ കണക്കുകള്‍. 2014 ല്‍ ഇത് 1,50,000 ത്തിലേക്ക് ഉയര്‍ന്നു. കോവിഡ് മഹാമാരിക്ക് ശേഷം മരണങ്ങളുടെ എണ്ണം ശരാശരി 2,00,000 ആയി, 2022 ന് ശേഷം മൂന്ന് ലക്ഷത്തിലധികമാണ് ഈ നിരക്ക്.


Read Previous

ആദര്‍ശ് എം. സജി പ്രസിഡന്റ്, ശ്രീജന്‍ ഭട്ടാചാര്യ ജനറല്‍ സെക്രട്ടറി; എസ്എഫ്‌ഐ ദേശീയ നേതൃത്വത്തെ ഇനി പുതുമുഖങ്ങള്‍ നയിക്കും

Read Next

ക്യാബിനിൽ അതിശക്തമായ ചൂട്; ടോക്കിയോയിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനത്തിന് കൊൽക്കത്തയിൽ ലാൻഡിങ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »