ദമാം: ദമാം ഹോളിഡേ റസ്റ്റോറന്റിൽ സംഘടിപ്പിച്ച വർണാഭമായ വേദിയിൽ തലശ്ശേരി മാഹി ക്രിക്കറ്റ് ക്ലബ് (ടി.എം.സി.സി) പുതിയ ജഴ്സി പ്രകാശനം ചെയ്തു. ചടങ്ങ് അഫ്നാസ് തായത്ത് ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയും ബി.പി.എൽ കാർഗോ എം.ഡിയുമായ സുഫിയാൻ അഷ്റഫ് ടീം അംഗങ്ങൾക്ക് ജഴ്സി വിതരണം ചെയ്തു.

മുസ്തഫ തലശ്ശേരി അധ്യക്ഷനായ പരിപാടിയിൽ നിമർ അമീർ, ഫാസിൽ ആദിരാജ, സാജിദ് സി.കെ, ഷാഹിൻ റിയാസ്, ഷറഫ് തായത്ത്, സുമേഷ്, സജീർ എസ്.പി, ഷമ്മാസ്, ഫാജിസ് തായത്ത് എന്നിവർ സംസാരിച്ചു.
കഴിഞ്ഞ ടൂർണമെന്റിൽ 41 ബോളിൽ 100 റൺസെടുത്ത സുമേഷിനെ മെമന്റോ നൽകി ആദരിച്ചു. വിപിൻ തട്ടാരി, സുഹിൻ ഇസ്മായിൽ, സജീം, സഫുവാൻ, ഷഹസാദ്, റംഷിദ്, പാച്ചു, ഷാഹിർ ബഷീർ, ഷഹബാസ്, റഫ്നാസ്, ആദു, റിയാസ് പി.കെ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഷാജഹാൻ കൊടുവള്ളി പരിപാടിയിൽ നന്ദിയും പറഞ്ഞു.