ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: റിയാദ് ആസ്ഥാനമായി രൂപവത്കരിച്ച തളിക്കുളം സൗദി പ്രവാസി കൂട്ടായ്മയുടെ പ്രഥമ ഭാരവാഹികളെ എക്സിക്യൂട്ടിവ് കമ്മിറ്റി തെരഞ്ഞെടുത്തു. ഹനീഫ (പള്ളച്ചൻ, ചീഫ് കോഓഡിനെറ്റര്‍.), മുഷാഹിദ് (പ്രസിഡണ്ട്.), അക്ബർ (വൈ. പ്രസിഡണ്ട്.), അബ്ദുൽ അസീസ് (സെക്ര., ട്രഷറര്‍.), മുഹമ്മദ് റഫീഖ് തങ്ങൾ (ജോ. സെക്രട്ടറി.) എന്നിവരാണ് ഭാരവാഹികൾ.
ഷഹിൻ (ജിദ്ദ), ഷാജി, മുനീർ, സാദിഖ് (റിയാദ്), ഷജീർ (ഖത്വീഫ്), യൂനസ് (ഖോബാർ), റഷീദ് (മുക്രി, ബുറൈദ), അഫ്സൽ (അൽ അഹ്സ്സ) എന്നിവർ എക്സിക്യൂട്ടിവ് മെംബർമാരായും തെരഞ്ഞെടുക്കപ്പെട്ടു. തളിക്കുളം മഹല്ലുമായും അവിടുത്തെ റിലീഫുമായും പരമാവധി സഹകരിച്ചു നീങ്ങാനും അതിനായുള്ള ഫണ്ട് സമാഹരണം നടത്താനും സൗദി അേറബ്യയുടെ പല ഭാഗങ്ങളിലുള്ള തളിക്കുളം നിവാസികളെ പരമാവധി ഉൾപ്പെടുത്തി സംഘടനാ വിപുലീകരിക്കാനും യോഗം തീരുമാനിച്ചു. ഭാരവാഹികളെ മഹല്ല് അസിസ്റ്റന്റ് മുത്തവല്ലിയും റിലീഫ് ചെയർമാനുമായ മുഹമ്മദ് നാസിം സ്വാഗതം ചെയ്തു.
