Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഈ രാജ്യത്തിനായി നിങ്ങൾ ചെയ്യുന്ന എല്ലാത്തിനും നന്ദി; ഈദ് അൽ ഇത്തിഹാദ്; സ്വദേശികൾക്കും പ്രവാസികൾക്കും സ്വന്തം കൈപ്പടയിലെഴുതിയ സന്ദേശവുമായി യുഎഇ പ്രസിഡന്റ്


അബുദാബി: 53-ാമത് ദേശീയ ദിനമായ ഈദ് അല്‍ ഇത്തിഹാദിനോടനുബന്ധിച്ച് രാജ്യത്തെ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സ്വന്തം കൈപ്പടയില്‍ തയ്യാറാക്കിയ സന്ദേശമയച്ചു.

കൈപ്പടയില്‍ എഴുതി എക്സില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു, ”യുഎഇയിലെ ജനങ്ങളോട്, ഈദ് അല്‍ ഇത്തിഹാദിന്റെ വേളയില്‍, യുഎഇ പൗരന്മാരി ലും താമസക്കാരിലും ഞങ്ങള്‍ അഭിമാനിക്കുന്നു. നിങ്ങളുടെ ദൃഢനിശ്ചയത്തിന് നന്ദി. നിങ്ങളുടെ ശ്രമങ്ങള്‍ക്ക് നന്ദി. ഈ രാജ്യത്തിനായി നിങ്ങള്‍ ചെയ്യുന്ന എല്ലാത്തിനും നന്ദി.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ഈദ് അൽ ഇത്തിഹാദ് സന്ദേശം നൽകി. യുഎഇ യുടെ എളിമയിലൂന്നിയ അടിത്തറയെ വികസനത്തിന്റെയും ഐക്യത്തിന്റെയും ആഗോള മികവിന്റെയും വിളക്കുമാടമാക്കി മാറ്റിയ യൂണിയന്റെ അസാധാരണമായ യാത്രയില്‍ രാജ്യം അഭിമാനിക്കുന്നുവെന്ന് ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഊന്നിപ്പറഞ്ഞു.

ഈദ് അല്‍ ഇത്തിഹാദില്‍, യുഎഇ ക്ക് നൽകിയ അനുഗ്രഹത്തിന് ഞങ്ങള്‍ സര്‍വ്വശക്ത നായ അല്ലാഹുവിന് നന്ദി പറയുന്നു. സ്ഥാപകരുടെ പാരമ്പര്യത്തെ ഞങ്ങള്‍ ബഹുമാനി ക്കുന്നു, നമ്മുടെ രാജ്യത്തിന്റെ യാത്രയുടെ നാഴികക്കല്ലുകള്‍ ആഘോഷിക്കുന്നു, യുഎഇയിലെ ജനങ്ങള്‍ക്ക് ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു – തന്റെ എക്‌സ് അക്കൗണ്ടില്‍ ശെയ്ഖ് മുഹമ്മദ് പറഞ്ഞു. ദിവസങ്ങൾ നീളുന്ന വൈവിധ്യ മാർന്ന പരിപാടികളോടെ ദേശീയ ദിനം ആചരിക്കുകയാണ് യുഎഇ.


Read Previous

വില രണ്ട് ലക്ഷം രൂപ വരെ; നെടുമ്പാശേരി വിമാനത്താവളം വഴി അപൂർവ്വ ഇനം പക്ഷികളെ കടത്തി.

Read Next

ആലപ്പുഴയിൽ കെഎസ്ആർടിസി ബസിലേക്ക് കാർ ഇടിച്ചു കയറി; 5 മെഡിക്കൽ വിദ്യാർഥികൾക്ക് ദാരുണാന്ത്യം, 2 പേരുടെ നില ​ഗുരുതരം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »